എം.ഡി.എം.എയുമായി യുവതിയടക്കം ആറ് വിദ്യാർഥികൾ അറസ്റ്റിൽ

കളമശ്ശേരി: താമസസ്ഥലത്തുനിന്ന് 8.3 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവതിയടക്കം ആറു കോളജ് വിദ്യാർഥികൾ അറസ്റ്റിൽ. ഇടപ്പള്ളി ടോൾ വി.പി. മരക്കാർ റോഡിന് സമീപത്തെ ഹരിത നഗറിൽ ലെ മാൻഷൻ സ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. തമ്മനം സ്വദേശി നിസാം നിയാസ് (20), കളമശ്ശേരി എച്ച്.എം.ടി കോളനി സ്വദേശി അജിസാൽ (20), എറണാകുളം കടമക്കുടിയിൽ മൂലമ്പിള്ളി സ്വദേശിനി ഐശ്വര്യ പ്രസാദ് (20), ആലപ്പുഴ തിരുവമ്പാടി സ്വദേശി എബിൻ മുഹമ്മദ് (22), ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സചിൻ സാബു (25), കളമശ്ശേരി മൂലേപ്പാടം നഗറിൽ താമസിക്കുന്ന വിഷ്ണു എസ്. വാര്യർ (20) എന്നിവരാണ് അറസ്റ്റിലായത്.

സചിൻ സാബുവാണ് ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നത്. യുവതികളെ കാര്യറായി ഉപയോഗിച്ചാണ് ഇവർ നഗരത്തിലെ പ്രമുഖ കോളജ് കാമ്പസുകളിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. വിദ്യാർഥികളായ പ്രതികൾ ക്ലാസിൽ കയറാതെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആഡംബര മുറികൾ വാടകക്കെടുത്താണ് വിപണനം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

യുവാക്കൾക്കിടയിൽ എം എന്ന പേരിൽ അറിയപ്പെടുന്ന എം.ഡി.എം.എ ആണ് കൂടുതലായി കച്ചവടം ചെയ്തിരുന്നത്. ഇത് ഉയർന്ന വിലയ്ക്ക് വിറ്റഴിച്ച് ആഡംബര ജീവിതം നയിച്ചുവരുകയായിരുന്നു ഇവർ. ലഹരി ഉപയോഗിക്കുന്നതിന് ഇടപാടുകാർക്ക് മുറി എടുത്തു നൽകുന്നതുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവർ ചെയ്തു കൊടുത്തിരുന്നതായും പൊലീസ് പറഞ്ഞു.

കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജുവിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമീഷണർ അബ്ദുൽ സലാം, ഡാൻസാഫ് എസ്.ഐ രാമു ബാലചന്ദ്രബോസ്, കളമശ്ശേരി എസ്.ഐ ദീപു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

വിവരങ്ങൾ നൽകാം, ആപ്പിലൂടെ

കളമശ്ശേരി: യുവാക്കളുടെയും വിദ്യാർഥികളുടെയും ഭാവി തകർക്കുന്ന മയക്കുമരുന്ന് മാഫിയയെക്കുറിച്ച് വിവരം ലഭിച്ചാൽ അവ അറിയിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ. 9995966666 നമ്പറിൽ വാട്സ് ആപ് ഫോർമാറ്റിലുള്ള 'യോദ്ധാവ്' ആപ്പിലേക്ക് വിഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങൾ അയക്കാം. സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമീഷണർ: 9497990065, ഡാൻസാഫ്: 9497980430.

പറവൂരിൽ വൻ ലഹരിമരുന്ന് വേട്ട: അഞ്ച് യുവാക്കൾ പിടിയിൽ

പ​റ​വൂ​ർ: ല​ഹ​രി​യും ലൈം​ഗി​ക​ത​യും ഒ​രു​മി​ച്ച് ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന ഓ​യോ റൂ​മു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന സം​ഘ​ത്തെ പ​റ​വൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. നി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഇ​വ​രി​ൽ​നി​ന്നു എം.​ഡി.​എം.​എ, ക​ഞ്ചാ​വ്, ഹ​ഷീ​ഷ് ഓ​യി​ൽ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. സി​നി​മ- സീ​രി​യ​ൽ മേ​ഖ​ല​യി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ കൈ​മാ​റു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്നാ​ണ് നി​ഗ​മ​നം.

ഡി.​ജെ പാ​ർ​ട്ടി​ക​ളി​ൽ സ​ജീ​വ​മാ​യ കൊ​യി​ലാ​ണ്ടി ച​ക്കി​ട്ട​പാ​റ സ്വ​ദേ​ശി രാ​ജേ​ഷ്, ഓ​യോ റൂം ​മാ​നേ​ജ​ർ മു​കു​ന്ദ​പു​രം വെ​ള്ളാ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി വി​ഷ്ണു​ദേ​വ്, സി​നി​മ-​സീ​രി​യ​ൽ രം​ഗ​ത്ത് ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളെ വി​ത​ര​ണം ചെ​യ്യു​ന്ന എ​ള​മ​ക്ക​ര പു​തു​ക്ക​ല​വ​ട്ടം സ്വ​ദേ​ശി ബാ​സിം എ​ന്ന റി​യാ​സ്, സി​നി​മ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി അ​ഫ്സ​ൽ, ഓ​യോ റൂ​മു​ക​ളി​ൽ പെ​ൺ​കു​ട്ടി​ക​ളെ എ​ത്തി​ച്ചു ന​ൽ​കു​ന്ന മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ക​ൾ 18നും 35​നും ഇ​ട​ക്ക് പ്രാ​യ​മു​ള്ള​വ​രാ​ണ്. വേ​ഗ​ത്തി​ൽ പ​ണം സ​മ്പാ​ദി​ക്കാ​നാ​ണ് പ്ര​തി​ക​ൾ ല​ഹ​രി വി​ൽ​പ​ന രം​ഗ​ത്തേ​ക്ക് ക​ട​ന്ന​ത്. പ​റ​വൂ​ർ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തു​നി​ന്നും എം.​ഡി.​എം.​എ​യു​മാ​യി രാ​ജേ​ഷി​നെ പി​ടി​കൂ​ടി​യ ശേ​ഷം ന​ട​ത്തി​യ അ​ന്വേ​ഷ​ണം എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ലെ സൗ​പ​ർ​ണി​ക ഓ​യോ റൂ​മി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. അ​വി​ടെ നി​ന്നാ​ണ് കൂ​ടു​ത​ൽ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വും ഹ​ഷീ​ഷ് ഓ​യി​ലും ക​ണ്ടെ​ത്തി​യ​ത്.

വാ​ട്​​സ്​​ആ​പ് വ​ഴി ബ​ന്ധ​പ്പെ​ട്ട് ഇ​ട​പാ​ട് ഉ​റ​പ്പി​ക്കു​ക​യും ആ​വ​ശ്യ​ക്കാ​ർ​ക്ക് സ്ഥ​ല​വും സൗ​ക​ര്യ​വും ഒ​രു​ക്കു​ക​യു​മാ​ണ് പ്ര​തി​ക​ൾ ചെ​യ്തി​രു​ന്ന​ത്. റെ​യ്ഡ് സ​മ​യ​ത്തും ഇ​വ​രു​ടെ ഫോ​ണി​ലേ​ക്ക് വീ​ട്ട​മ്മ​മാ​രും സി​നി​മ മേ​ഖ​ല​യി​ലു​ള്ള​വ​രും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വ​ത്രെ. അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എം. ഹാ​രി​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ വി.​എ​സ്. ഹ​നീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം.​ടി. ശ്രീ​ജി​ത്ത്, ഒ.​എ​സ്. ജ​ഗ​ദീ​ഷ്, വ​നി​ത സി.​ഇ.​ഒ എം.​എ. ധ​ന്യ എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.


Tags:    
News Summary - Six students, including a young woman, have been arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.