കളമശ്ശേരി: ടാറിങ് പൂർത്തിയാക്കാതെ പാതിവഴിയിൽ നിർത്തിയ റോഡിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായി. സീപോർട്ട്-എയർപോർട്ട് റോഡിൽ കൈപ്പടമുകൾ ജങ്ഷന് സമീപം മുതൽ എച്ച്.എം.ടി റോഡ് വരെയാണ് അപകട കേന്ദ്രമായത്. രണ്ടുവരി പാതയാണെങ്കിലും ഒരുവരി മാത്രമാണ് ടാർ ചെയ്തിരിക്കുന്നത്. അതിനാൽ പാത രണ്ട് നിരപ്പിലാണുള്ളത്. കാക്കനാട് ഭാഗങ്ങളിൽനിന്നും വരുന്ന ഇരുചക്ര വാഹനങ്ങൾ നിരപ്പ് തിരിച്ചറിയാതെ ഓടിച്ചുവരുമ്പോൾ കട്ടിങ്ങിൽ ചാടുകയും പെട്ടെന്ന് ബ്രേക്കിടുമ്പോൾ അപകടത്തിൽപെടുകയുമാണ്. മഴയുള്ള സമയങ്ങളിൽ തെന്നിമാറുന്ന അവസ്ഥയുമുണ്ട്. നാലുമാസം മുമ്പാണ് ഇത്തരത്തിൽ ടാറിങ് നടത്തിയത്. മഴമൂലമാണ് പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, മഴ വിട്ടുനിൽക്കുന്ന പകൽ ടാറിങ് ജോലികൾ പൂർത്തിയാക്കാവുന്നതേയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.