കളമശ്ശേരി: ഓട്ടത്തിനിടെ ചരക്കുലോറിയുടെ ടയർ ഊരിപ്പോയി. ഡ്രൈവറുടെ ആത്മധൈര്യത്തിൽ വൻ അപകടം ഒഴിവായി. കൊച്ചിയിൽനിന്ന് ഉപ്പ് കയറ്റിവന്ന ലോറിയിലെ ഡ്രൈവർ ജുനൈദിെൻറ അവസരോചിത ഇടപെടലാണ് വലിയൊരപകടം ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ കളമശ്ശേരി പുതിയറോഡ് റോഡിലാണ് സംഭവം.
ഏലൂരിലെ ടി.സി.സി കമ്പനിയിലേക്ക് ഉപ്പ് കയറ്റിവരുകയായിരുന്ന ലോറി ദേശീയപാതയിൽനിന്ന് ഏറെ തിരക്കേറിയ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ടയർ തെറിക്കുകയായിരുന്നു.
ഈ സമയം പിന്നിലെ ഇടതുഭാഗത്തുനിന്ന് ഇരുചക്രവും വേർപ്പെട്ട് റോഡിലൂടെ ഉരുണ്ടു. സമീപത്തെ ഹോട്ടലിന് മുന്നിലെ ഇരുചക്രവാഹനത്തിൽ തട്ടിയതിനാൽ അവിടെതന്നെ വീണു. ഈ സമയം ലോറി നിയന്ത്രണംവിട്ട് റോഡിൽനിന്ന് ഇടതുഭാഗത്തെ മലബാർ ഹോട്ടലിന് മുന്നിലേക്ക് പോകുമെന്നായതോടെ ഡ്രൈവർ വലതുഭാഗത്തേക്ക് വെട്ടിച്ച് ബ്രേക്കിട്ട് നിർത്തിയതിനാൽ അപകടം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.