വാഹനമിടിച്ച് കിടന്ന പൂച്ചക്ക് രക്ഷകനായി യുവാവ്

കളമശ്ശേരി: വാഹനമിടിച്ച് മുഖത്ത് ഗുരുതര പരിക്കേറ്റ് അവശനിലയ പൂച്ചക്ക് രക്ഷകനായി യുവാവ്. കളമശ്ശേരി വട്ടേക്കുന്നം കെ.ബി പാർക്കിൽ താമസക്കാരനായ പ്രവീൺ പ്രഭാകരനാണ് ഗുരുതരാവസ്ഥയിൽ കിടന്ന പൂച്ചയെ സ്വകാര്യ പെറ്റ് ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച വൈകീട്ട് സ്കൂളിൽനിന്ന് കുട്ടിയെ വീട്ടിലേക്ക് ബൈക്കിൽ കൊണ്ടുവരും വഴിയാണ് താമസസ്ഥലമായ കെ.ബി പാർക്കിന് സമീപം റോഡരികിൽ അവശനിലയിൽ കിടക്കുന്ന പൂച്ചയെ കാണുന്നത്.

കണ്ണിനും മുഖത്തും പരിക്കേറ്റ നിലയിലായിരുന്നു. വീട്ടിലേക്ക് മടങ്ങിയ പ്രവീണിന് രാത്രിയായതോടെ ദയനീയാവസ്ഥ മനസ്സിൽ തെളിഞ്ഞു. എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നേരം പുലർന്നതോടെ റോഡരികിലെത്തി പൂച്ചയെ തിരക്കിയപ്പോൾ കാണാനായില്ല. പിന്നീട് ഫ്ലാറ്റിലെ കാർ പാർക്കിങ് കേന്ദ്രത്തിൽ അവശനിലയിൽ കിടക്കുന്നതാണ് കണ്ടത്.

കണ്ണുകൾ രണ്ടും പുറത്ത് ചാടി, പല്ലുകൾ തകർന്ന് വെള്ളംപോലും കുടിക്കാനാകാത്ത അവസ്ഥയിലായിരുന്നു. ഇതുകണ്ട് മനസ്സലിഞ്ഞ പ്രവീൺ ഉടൻ ഫ്ലാറ്റിലെ മറ്റൊരു താമസക്കാരനായ സുരേഷുമൊത്ത് എറണാകുളത്തെ സ്വകാര്യ പെറ്റ് ആശുപത്രിയിലെത്തിച്ചു. മരുന്നുകളുടെ സഹായത്താൽ ജീവനെങ്കിലും നിലനിർത്താനായാൽ മതിയെന്ന പ്രാർഥനയിലാണ് പ്രവീണും സുഹൃത്തും.

Tags:    
News Summary - Young man rescues cat from car crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.