കാഞ്ഞിരമറ്റം: ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. ആമ്പല്ലൂര്‍ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ വെട്ടത്ത്മഠത്തില് കലാദേവിയുടെ മകന് ഉമേഷാണ് ഇരുവൃക്കകളും തകരാറിലായി ചികിത്സ തേടുന്നത്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തൊഴിലാളിയായ ഉമേഷും മാതാവും മാതൃസഹോദരിയും ഭാര്യയും ഒരു കുഞ്ഞും അടങ്ങുന്നതാണ് കുടുംബം.
വൃക്ക കൊടുക്കാന്‍ അമ്മയും അനുജനും തയാറായെങ്കിലും അമ്മക്ക് പ്രായം കൂടുതലും അനുജന് ആസ്മക്ക് മരുന്ന് കഴിക്കുന്നതുകൊണ്ടും അവരുടെ വൃക്ക വെക്കാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചിട്ടുള്ളത്. വൃക്ക മാറ്റി വെക്കലിന് 10 ലക്ഷം രൂപ ചെലവ് വരുമെന്നാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍നിന്ന് അറിയിച്ചിരിക്കുന്നത്. അനുബന്ധചികിത്സയ്ക്കും വൃക്ക കണ്ടെത്തലിനും മറ്റ് ചെലവു കൂടി ഏകദേശം 25 ലക്ഷം രൂപ ചെലവ് വരും. ഉമേഷിന്റെ ചികിത്സ സഹായത്തിനായി അനൂപ് ജേക്കബ് എം.എല്‍.എ രക്ഷാധികാരിയായി സൗത്ത് ഇന്ഡ്യന്ബാങ്ക് കാഞ്ഞിരമറ്റം ശാഖയില്‍ സഹായ സമിതി ജോയന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 0032053000048074. ഐ.എഫ്.എസ്.സി. കോഡ്: SIBL0000032. ഗൂഗിള്‍ പേ നമ്പര്‍: 9995616266 (കലാദേവി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.