'കാഞ്ഞിരമറ്റം: 'വില്പനക്കാരന്' ഇല്ലാത്ത കട ആരംഭിച്ച് സെന്റ് ഇഗ്നേഷ്യസ് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകള്‍. വിദ്യാര്‍ഥികളില്‍ സത്യസന്ധത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ നേതൃത്വത്തില്‍ മാനേജ്മെന്റിന്റെയും പി.ടി.എയുടെയും സഹകരണത്തോടെ 'ഓണെസ്റ്റി ക്ലബ്' എന്ന പേരില്‍ തുടങ്ങിയ കച്ചവടകേന്ദ്രമാണ് വേറിട്ട ആശയം യാഥാര്‍ഥ്യമാക്കിയത്.
കടയുടെ മാതൃകയില്‍ നിര്‍മിച്ചിട്ടുള്ള ഈ ക്ലബില്‍ ബുക്ക്, പേന, പെന്‍സില്‍ എന്നിങ്ങനെ വിദ്യാര്‍ഥികള്‍ക്കാവശ്യമായ എല്ലാ സാധനങ്ങളും ലഭ്യമാണ്. എന്നാല്‍, വാങ്ങിയ സാധനങ്ങളുടെ പണം വാങ്ങാന്‍ ആളില്ലെന്നതാണ് പ്രത്യേകത. ഓരോ സാധനങ്ങളുടെയും വിലവിവരം പ്രദര്ശിപ്പിച്ചിട്ടുള്ളതിനാല് എടുക്കുന്ന സാധനങ്ങളുടെ വില നോക്കി തുക സമീപത്തെ ബോക്സില്‍ നിക്ഷേപിച്ചാല്‍ മതിയെന്ന് പ്രിന്‍സിപ്പൽ ജയ സി. എബ്രഹാം പറഞ്ഞു. സ്റ്റുഡന്റ് പൊലീസ് കാഡറ്റ് അഡീഷനല്‍ നോഡല്‍ ഓഫിസര്‍ ഇ.പി. വിജയന് ക്ലബ് ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി പൊലീസ് ഓഫിസര്‍മാരായ നോബി വര്‍ഗീസ്, ജയ്മോള്‍ തോമസ്, പി.ടി.എ പ്രസിഡന്റ് റെജി ജോണ്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.