കാഞ്ഞിരമറ്റം: അനധികൃത പടക്ക നിർമാണം നടത്തിയ മൂന്നുപേരെ പിടികൂടി. ആമ്പല്ലൂർ പാർപ്പാംകോട് തൈക്കൂട്ടത്തിൽ വീട്ടിൽ പുരുഷോത്തമൻ (63), മുളന്തുരുത്തി പെരുമ്പിള്ളി പേക്കൽ വീട്ടിൽ സാബു മാത്യു (53), പാർപ്പാംകോട് പുലരിക്കുഴിയിൽ വീട്ടിൽ സലീഷ് (46) എന്നിവരെയാണ്
പിടികൂടിയത്. എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. എ. ശ്രീനിവാസിന്റെയും റൂറൽ പൊലീസ് മേധാവി വിവേക് കുമാറിന്റെയും നിർദേശപ്രകാരം നടത്തിയ കോമ്പിങ് പരിശോധനയിലാണ് സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്. ഇരുന്നൂറോളം ഡൈനാമിറ്റുകൾ, 15 ചാക്ക് കരിമരുന്ന്, ഗന്ധകം, മാലപ്പടക്കം, തിരികൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. കഴിഞ്ഞവർഷം മേയില്‍ തമ്പി എന്ന പുരുഷോത്തമനെ അനധികൃത പടക്ക നിർമാണത്തിനിടെ അറസ്റ്റ്
ചെയ്തിരുന്നു. ഉദയംപേരൂർ പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് ഉണ്ടായിരുന്നു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.എസ്. ഷിജു, എസ്.ഐമാരായ എസ്.എൻ. സുമിത, മോഹനൻ, എ.എസ്.ഐമാരായ സന്തോഷ് കുമാർ, കെ.എം. ബിജു, സോജൻ കുര്യാക്കോസ്, എസ്.സി.പി.ഒമാരായ അനിൽകുമാർ, വിനോദ്, സന്ദീപ്, ഗിരീഷ്, രാകേഷ്, സന്തോഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.