കൊച്ചി: കാലാവധി അവസാനിക്കാൻ മാസങ്ങൾമാത്രം ശേഷിേക്ക കോർപറേഷനിൽ ഭരണസ്തംഭനമെന്ന് പ്രതിപക്ഷം. ഫണ്ട് വാരിക്കോരി ചെലവാക്കിയിട്ടും അടിയന്തര പ്രശ്നങ്ങൾക്കുപോലും പരിഹാരം കാണാൻ കഴിയുന്നില്ല.വെള്ളക്കെട്ട് നിവാരണത്തിന് 150 കോടി ചെലവഴിച്ചിട്ടും ആസൂത്രണത്തിെലയും നിരീക്ഷണത്തിെൻറയും പോരായ്മമൂലം ലക്ഷ്യത്തിലെത്തിയില്ല. അതിനാൽ ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ അടിയന്തര കൗൺസിൽ യോഗം വിളിക്കണമെന്ന് പ്രതിപക്ഷ പാർട്ടിനേതാവ് കെ.ജെ. ആൻറണിയും എൽ.ഡി.എഫ് പാർലമെൻററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രനും ആവശ്യപ്പെട്ടു.
വെള്ളക്കെട്ട്, കരാറുകാരുടെ സമരം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ നൂലാമാലകളിൽ കോർപറേഷൻ വലയുകയാണ്. കുടിശ്ശിക നൂറുകോടി കവിഞ്ഞതോടെ കരാറുകാർ ഒരാഴ്ചയായി സമരത്തിലാണ്. ഇതോടെ ഡിവിഷനുകളിലെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചു. വെള്ളക്കെട്ടിെൻറ പേരിൽ വീണ്ടും ഹൈകോടതിയുടെ രൂക്ഷവിമർശനത്തിനിരയായി. പേരണ്ടൂർ കനാൽ നവീകരണത്തിന് അമൃത് പദ്ധതിയിൽനിന്ന് 18 കോടി രൂപ ലഭിച്ചിട്ടും ചളി നീക്കാൻ കഴിഞ്ഞിെല്ലന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
വെള്ളക്കെട്ട് നിവാരണത്തിന് ജില്ല ഭരണകൂടം നടപ്പാക്കിയ ഓപറേഷൻ ബ്രേക് ത്രൂവിെൻറ ഭാഗമായി 205 പദ്ധതികളാണ് കോർപറേഷൻ സമർപ്പിച്ചത്. ഇതിൽ 36 പദ്ധതികൾക്ക് ആദ്യഘട്ടത്തിൽ അംഗീകാരം ലഭിച്ചു. അതിൽ യു.ഡി.എഫ് കൗൺസിലർമാരുടെ ഡിവിഷനുകളിലെ പദ്ധതികൾക്ക് മുൻഗണന നൽകിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.