അങ്കമാലി: വീടിനുമുന്നിലെ ഗേറ്റിൽ രക്തമൊഴുകുന്നത് കണ്ട് വീട്ടുകാർ ഭയാശങ്കയിലായി.
എടക്കുന്ന് പള്ളിക്കുസമീപം താമസിക്കുന്ന കല്ലറ ചുള്ളി സി.പി. ജോസിെൻറ വീടിനുമുന്നിലാണ് സംഭവം.
രാവിലെ 6.45ന് കുർബാനക്ക് പള്ളിയിൽ പോകാനിറങ്ങിയ ജോസിെൻറ ഭാര്യ ഡെയ്സിയാണ് ചോര ആദ്യം കണ്ടത്. ഉടൻ നാട്ടുകാരെ വിവരമറിയിച്ചു. ഇരുമ്പുപൈപ്പ് കൊണ്ട് പണിത ഗേറ്റിെൻറ മുകളിൽനിന്ന് താഴെവരെ ചോര ഒഴുകിയ നിലയിലാണ്. കുറച്ചുചോര താഴെ കിടക്കുന്നുമുണ്ടായിരുന്നു. വാർഡ് അംഗം അറിയിച്ചതിനെത്തുടർന്ന് അങ്കമാലി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
രക്തത്തിെൻറ സാമ്പിൾ എടുത്ത് പരിശോധനക്ക് കൊണ്ടുപോയി. മനുഷ്യരക്തമാണോയെന്ന് പരിശോധന നടത്തിയാലേ അറിയൂവെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ ജോസും ഭാര്യയും യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മകൻ ജോപോളുമാണ് താമസം. പ്രദേശത്ത് രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.