കിഴക്കമ്പലം: പ്രായപൂർത്തിയാകാത്ത കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച സ്വകാര്യ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. തടിയിട്ടപറമ്പ് പൊലീസ് സ്വകാര്യ കമ്പനിയിൽ നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നതായി കണ്ടെത്തിയത്.
സംഭവത്തിൽ വാഴക്കുളം കീൻപടിയിൽ പ്രവർത്തിക്കുന്ന കക്കാടൻ പ്ലൈവുഡ് കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. ഉടമക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
അസമിൽനിന്നുള്ള 10 കുട്ടികളെയാണ് പ്രത്യേക പരിശോധനയിൽ പൊലീസ് കണ്ടെത്തിയത്. ജോലി കഴിഞ്ഞാലും ഇവരെ കമ്പനിക്ക് പുറത്തുവിട്ടിരുന്നില്ല. കുട്ടികളെ ചൈൽഡ് ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.