മട്ടാഞ്ചേരി: തെരുവിൽ കഴിയുന്നവരെ സുന്ദരന്മാരാക്കുന്ന ദൗത്യം ഏറ്റെടുത്ത് മട്ടാഞ്ചേരി അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് വളൻറിയർമാർ. ലോക്ഡൗൺ മൂലം ഭക്ഷണംപോലും കഴിക്കാൻ കൈയിൽ പണമില്ലാതെ വലയുന്ന തെരുവിൽ കഴിയുന്നവരുടെ മുടിയും താടിയും വെട്ടി കുളിപ്പിച്ച് ഭക്ഷണവും നൽകി സന്തോഷിപ്പിക്കുകയാണിവർ.
മോഹനൻ എന്ന വളൻറിയറുടെ നേതൃത്വത്തിൽ മൂന്ന് ഞായറാഴ്ചയായി നൂറോളം പേരുടെ മുടിയും താടിയും വെട്ടി. കഴിഞ്ഞ ഞായറാഴ്ച മാത്രം അമ്പതോളം പേരെയാണ് വൃത്തിയാക്കിയത്. പോസ്റ്റ് വാർഡൻ റാഷിം ഇക്ബാലും അഗ്നിരക്ഷാസേന മട്ടാഞ്ചേരി നിലയം ഓഫിസർ എ.ഉണ്ണികൃഷ്ണനും പിന്തുണയുമായി രംഗത്തുണ്ട്.
അയ്യൂബ് സുലൈമാൻ, റസാഖ്, ജിൻഷാദ്, നാസിം എന്നീ വളൻറിയർമാരും ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.