കാക്കനാട്: ലഹരി മാഫിയക്കെതിരെ പ്രവർത്തിച്ചെന്നാരോപിച്ച് സി.പി.ഐ നേതാവിന് മർദനമേറ്റു. കാക്കനാട് അത്താണി സ്വദേശിയായ ഏലൂപ്പീടികയിൽ മുഹമ്മദ് സഗീറിനാണ് മർദനമേറ്റത്. പരിക്കേറ്റ സി.പി.ഐ തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ സഗീർ കാക്കനാട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെ 10ഓടെയാണ് സംഭവം. വീട്ടിൽനിന്ന് വാർഡ് കൗൺസിലറെ കാണാനിറങ്ങിയ സഗീറിന് നേരെ അത്താണി ജങ്ഷന് സമീപമാണ് ആക്രമണമുണ്ടായത്. മൂന്നുപേർ ചേർന്ന് മർദിക്കുകയായിരുന്നു. വലതുതോളിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ശരീരമാസകലം ക്ഷതം സംഭവിച്ചതായും സഗീറിെൻറ ബന്ധുക്കൾ പറഞ്ഞു.
കഞ്ചാവും ലഹരിമരുന്നുകളും കൈവശംെവച്ചതിന് കാക്കനാട്ടെ ഹോട്ടൽ മുറിയിൽനിന്ന് യുവാക്കളെ അറസ്റ്റ് ചെയ്ത കേസിലെ പ്രതിയും ബന്ധുക്കളും ചേർന്നാണ് മർദിച്ചതെന്നാണ് പരാതിയിലുള്ളത്. പൊലീസിനെ വിവരമറിയിച്ചത് താനാണെന്ന് ആരോപിച്ചാണ് മർദിച്ചതെന്ന് സഗീർ പറഞ്ഞു.
സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ പറഞ്ഞു. തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.