കൊച്ചി: സ്കൂളുകള്‍, കോളജുകള്‍ എന്നിവ തുറക്കുമ്പോള്‍ അധികൃതര്‍ നേരിടാനിരിക്കുന്ന പ്രധാന പ്രശ്നമായിരിക്കും മാസ്ക്. ബാലസഹജമായ അശ്രദ്ധയെ ഒരുപരിധിവരെ മറികടക്കാന്‍ സഹായിക്കുന്ന ഉൽപന്നങ്ങളുമായാണ് കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത കമ്പനിയായ വി.എസ്.ടി ഐ.ഒ.ടി സൊല്യൂഷന്‍സ് രംഗത്തെത്തിയിരിക്കുന്നത്.
നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന മാസ്ക്, എവിടെയും കൈതൊടാതെ ക്യു.ആര് കോഡ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍ഡിങ് മെഷീന്, 24 മണിക്കൂര്‍ വൈറസിനെ തുരത്തുന്ന ശുചീകരണലായനി എന്നിവയാണ് വി.എസ്.ടി പുറത്തിറക്കിയത്. നാനോ സാങ്കേതികവിദ്യയില്‍ നിര്‍മിച്ചിരിക്കുന്ന മാസ്കില്‍ എവിടെയെങ്കിലും വൈറസ് പതിഞ്ഞാല്‍ അഞ്ച് സെക്കൻഡിനുള്ളില്‍ ഇത് നശിച്ചുപോകും. മുംബൈയിലെ ബി.ടി.എസ് ലാബോറട്ടറിയിലാണ് ഇതിെൻറ പരീക്ഷണം നടന്നത്.
എവിടെയും കൈ തൊടാതെ പ്രവര്‍ത്തിക്കുന്ന മാസ്ക് വെന്‍ഡിങ് മെഷീന് വിദ്യാലയങ്ങളില്‍ ഏറെ ഗുണം ചെയ്യും. ക്യു.ആര് കോഡ് സ്കാന്‍ ചെയ്ത് അതിലൂടെ പണം നല്‍കുകയും മാസ്ക് ലഭിക്കുകയും ചെയ്യും. വിദ്യാലയങ്ങള്‍ക്ക് പുറമെ സിനിമഹാളുകള്‍, ഹോട്ടലുകള്‍, പാര്‍ക്ക്, ഷോപ്പിങ് മാളുകള്‍, ഫാക്ടറികള്‍, ഐ.ടി പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും ഇത് ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.