അടഞ്ഞുകിടന്ന വീട്ടിൽ 5000 രൂപയുടെ വൈദ്യുതി ബിൽ; വീടിനുള്ളിൽ അനധികൃത താമസക്കാരെന്ന്

കൊ​ച്ചി: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ഏ​റെ​ക്കാ​ല​മാ​യി അ​ട​ഞ്ഞ്​ കി​ട​ന്ന വീ​ട്ടി​ൽ 5000 രൂ​പ​യു​ടെ വൈ​ദ്യു​തി ബി​ൽ വ​ന്ന​ത്​ ക​ണ്ട്​ വീ​ട്ടു​ട​മ ഞെ​ട്ടി. ഉ​ട​മ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​ക​ട്ടെ വീ​ടി​നു​ള്ളി​ലെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ​യും.

അ​മേ​രി​ക്ക​യി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന അ​ജി​ത് കെ. ​വാ​സു​ദേ​വ​ന്റെ ക​ട​വ​ന്ത്ര ജ​ന​താ റോ​ഡി​ലെ ഇ​രു​നി​ല വീ​ടാ​ണ് ചി​ല​ർ കൈ​യേ​റി​യ​ത്.

വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ നാ​ട്ടി​ൽ വ​രു​മ്പോ​ൾ താ​മ​സി​ക്കു​ന്ന വീ​ട് പൂ​ട്ടി​യി​ടു​ക​യാ​ണ് പ​തി​വ്. 2023 മേ​യി​ലും നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ​താ​ണ്. ക​ഴി​ഞ്ഞ​മാ​സം 5000 രൂ​പ​യു​ടെ വൈ​ദ്യു​ത ബി​ൽ ല​ഭി​ച്ചി​രു​ന്നു. അ​ധി​ക തു​ക​യാ​ണെ​ന്ന് പ​രാ​തി​പ്പെ​ട്ട​തോ​ടെ കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​ർ മീ​റ്റ​ർ പ​രി​ശോ​ധി​ക്കാ​ൻ എ​ത്തി​യെ​ങ്കി​ലും ഗേ​റ്റി​ന​ക​ത്ത് ക​ട​ക്കാ​ൻ ചി​ല​ർ അ​നു​വ​ദി​ച്ചി​ല്ല​ത്രേ. വീ​ടി​ന്റെ താ​ക്കോ​ൽ സൂ​ക്ഷി​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ൾ എ​ത്തി​യെ​ങ്കി​ലും ത​ട​ഞ്ഞു. മ​തി​ലും ഗേ​റ്റു​മു​ള്ള വീ​ട്ടി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യും പെ​യി​ന്റ​ടി​ക്കു​ക​യും ചെ​യ്ത​താ​യി മ​ന​സ്സി​ലാ​യി. തു​ട​ർ​ന്നാ​ണ് ഇ -​മെ​യി​ലി​ലൂ​ടെ പ​രാ​തി​പ്പെ​ട്ട​ത്.

ക​ട​വ​ന്ത്ര​യി​ലെ വീ​ട് കൈ​യേ​റി താ​മ​സി​ച്ച​തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ-​മെ​യി​ൽ വ​ഴി സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്കും സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്കും ന​ൽ​കി​യ പ​രാ​തി​യി​ൽ വീ​ട്ടു​ട​മ അ​ജി​ത്തി​ന്റെ മൊ​ഴി മ​ര​ട് പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​യാ​ളെ വി​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Electricity bill of 5000 in a foreclosed house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.