മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, കരുവേലിപ്പടി, പള്ളുരുത്തി ഗവ. ആശുപത്രികൾ മന്ത്രി വീണ ജോർജ് സന്ദർശിച്ചു. കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് സൗകര്യം ഒരുക്കും. മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പീഡിയാട്രിക് വാർഡിന് മുകളിൽ നിർമാണം സാധ്യമാണെങ്കിൽ കെട്ടിടം വലുതാക്കി നവീകരിക്കാൻ നടപടി സ്വീകരിക്കും.
പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ യാഥാർഥ്യമാക്കും. കൂടുതൽ സൂപ്പർ സ്പെഷാലിറ്റി തസ്തികകൾ സൃഷ്ടിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആർദ്രം പദ്ധതി പ്രകാരമുള്ള സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുന്നുണ്ടോയെന്ന് പരിശോധിക്കാനും നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താനുമാണ് താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ മന്ത്രി സന്ദർശിക്കുന്നത്.
കെ.ജെ. മാക്സി എം.എൽ.എ, മേയർ അഡ്വ. എം. അനിൽകുമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, കൗൺസിലർമാരായ ടി.കെ. അഷ്റഫ്, ആന്റണി കുരീത്തറ, ജില്ല മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. കെ.കെ. ആശ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. സവിത, കൊച്ചി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, കരുവേലിപ്പടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കാതറീൻ സുശീൽ പീറ്റർ, മട്ടാഞ്ചേരി ആശുപത്രി സൂപ്രണ്ട് ഡോ. സി.സി. തങ്കച്ചൻ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.
പള്ളുരുത്തി ആശുപത്രിയിൽ കെ. ബാബു എം.എൽ.എയും ഒപ്പമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.