കൊച്ചി: മനുഷ്യാവകാശ കമീഷൻ എന്നോ അതിന് സമാന പേരുകൾ പറഞ്ഞോ പലരും ജനങ്ങളെ സമീപിക്കുന്നതായി ധാരാളം പരാതികൾ കമീഷന് ലഭിക്കുന്നുണ്ടെന്ന് അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
മനുഷ്യാവകാശ കമീഷൻ വൈസ് ചെയർമാൻ എന്ന വ്യാജ ബോർഡ് സ്ഥാപിച്ച വാഹനത്തിൽ രണ്ടു പേരെത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ജൂലൈ ആറിന് ചുവപ്പ് ബോർഡ് സ്ഥാപിച്ച വാഹനത്തിലെത്തിയ രണ്ടുപേർ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് കോതമംഗലം വെണ്ടുവഴി സ്വദേശിനി ലളിതയുടെ പരാതി.
എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവിയിൽനിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി.
പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വാഹനം കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസിൽ തുടർനടപടി സ്വീകരിക്കാൻ കോതമംഗലം പൊലീസ് ഇൻസ്പെക്ടർക്കാണ് ഉത്തരവ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.