വൈകീട്ട് നാലിന് തുടങ്ങുന്ന മൂന്നാമത്തെ സംഘത്തിെൻറ യാത്രയിൽ 150 പേർക്ക് പങ്കെടുക്കാം. ജെ.എൽ.എൻ സ്റ്റേഡിയം മുതൽ പത്തടിപ്പാലം വരെയായിരിക്കും ഇവർക്ക് യാത്ര ചെയ്യാനാകുക. കൊച്ചി മെട്രോ ഉദ്യോഗസ്ഥർ യാത്രയിൽ പങ്കുചേരുകയും മെട്രോ ട്രെയിനിെൻറയും സ്റ്റേഷെൻറയും ഉള്ളിലെ പ്രത്യേകതകൾ വിശദീകരിക്കുകയും ചെയ്യും. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ടിക്കറ്റ് കൗണ്ടറിലെത്തി സംഘത്തിലുള്ളവരുടെ എണ്ണം സംബന്ധിച്ച വിവരം കൈമാറണം. ശേഷം കെ.എം.ആർ.എൽ ഉദ്യോഗസ്ഥർ ഇവരെ ട്രെയിനിലേക്ക് കൂട്ടിക്കൊണ്ടുപോകും. സംഘത്തിലെ ഏതെങ്കിലും വ്യക്തി നിശ്ചയിച്ചിരിക്കുന്ന സ്റ്റേഷനും കടന്ന് യാത്ര ചെയ്താൽ ടിക്കറ്റിങ് സംവിധാനം അനുസരിച്ചുള്ള നിരക്ക് അവരിൽനിന്ന് ഈടാക്കുമെന്നും കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.