കാക്കനാട്: അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി. രാജീവ്. 2022-23 വർഷത്തിൽ കേരളത്തിൽ ഒരുലക്ഷം സംരംഭകരെ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ല ഭരണകൂടം, ജില്ല പ്ലാനിങ് ഓഫിസ്, കെയ്സ്, ജില്ല നൈപുണ്യവികസന കമ്മിറ്റി, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൃക്കാക്കര ഭാരതമാതാ കോളജിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ ജീവിക -2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്കും ജോലി ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈബി ഈഡൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ല വികസന കമീഷണർ ഷിബു അബ്ദുൽ മജീദ്, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൻ അജിത തങ്കപ്പൻ, കെയ്സ് മാനേജിങ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, ജില്ല പ്ലാനിങ് ഓഫിസർ അനിത ഏല്യാസ്, ജില്ല എംപ്ലോയ്മെന്റ് ഓഫിസർ ബെന്നി മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.