കി​ഴ​ക്ക​മ്പ​ലം മാ​ർ​ക്ക​റ്റി​ലെ പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ങ് കോം​പ്ല​ക്സി​ലെ ക​ട​ക​ൾ അ​ട​പ്പി​ക്കു​ന്നു

കിഴക്കമ്പലം മാർക്കറ്റ് കെട്ടിടം പൂർണമായും ഒഴിപ്പിച്ചു

കിഴക്കമ്പലം: പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന മാർക്കറ്റിലെ ഷോപ്പിങ് കോപ്ലക്സിലെ മുഴുവൻ കടകളും ഒഴിപ്പിച്ചു. കോടതി വിധിയെത്തുടർന്ന് പഞ്ചായത്ത് അസി. സെക്രട്ടറി കെ.എൽ. ലിജി, കുന്നത്തുനാട് തഹസിൽദാർ, കുന്നത്തുനാട് എസ്.എച്ച്.ഒ എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ ഒഴിപ്പിക്കുകയായിരുന്നു.

47 കടമുറികളിൽ പച്ചക്കറി കർഷകസംഘത്തിന്റെ ഓഫിസ് ഉൾപ്പെടെ നാല് കടമുറികളാണ് ഒഴിപ്പിച്ചത്. ചില കടയുടമകൾ ചെറുത്തുനിൽക്കാൻ ശ്രമിച്ചു.

ചിലർ സാവകാശം ചോദിച്ചങ്കിലും ഉടൻ ഒഴിയണമെന്ന നിലപാടിൽ അധികൃതർ ഉറച്ചുനിന്നു. തുടർന്ന് എല്ലാവരെയും ഒഴിപ്പിച്ച് മുറികൾ സീൽ ചെയ്യുകയായിരുന്നു. ഒരു വർഷം മുമ്പാണ് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് പുതുക്കിപ്പണിയുന്നതിന് പഞ്ചായത്ത്, കടയുടമകൾക്ക് നോട്ടീസ് നൽകിയത്.

അന്ന് ശക്തമായ പ്രതിഷേധമുയർന്നെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി പല കച്ചവടക്കാരും ഒഴിയുകയായിരുന്നു. തുടർന്ന് ലഭിച്ച പരാതിയിൽ കലക്ടർ ഇടപെടുകയും കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, ബദൽ സംവിധാനം ഒരുക്കുന്നതുവരെ കച്ചവടം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാർ കോടതിയെ സമീപിച്ചു. ഹരജി കോടതി തള്ളിയതോടെയാണ് പഞ്ചായത്ത് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്.

ബ​ദ​ൽ സം​വി​ധാ​ന​മി​ല്ല; ക​ർ​ഷ​ക സം​ഘം ഓ​ഫി​സ് പൂ​ട്ടി

കി​ഴ​ക്ക​മ്പ​ലം: ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കാ​തെ പ​ച്ച​ക്ക​റി ക​ർ​ഷ​ക സം​ഘം ഓ​ഫി​സ് പൂ​ട്ടി​യ​തോ​ടെ ഇ​നി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സം​ഘം പ്ര​സി​ഡ​ന്റ് കെ.​വി. ഹം​സ പ​റ​ഞ്ഞു. 2014ലാ​ണ് സം​ഘം കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, കോ​ട​തി വി​ധി​യു​ടെ മ​റ​വി​ൽ മു​ന്ന​റി​യി​പ്പൊ​ന്നു​മി​ല്ലാ​തെ ശ​നി​യാ​ഴ്​​ച രാ​വി​ലെ ഓ​ഫി​സി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ​ക്കു​വി​വ​ര​ങ്ങ​ളും എ​ടു​ത്തു​കൊ​ണ്ട് പോ​കു​ക​യും ഓ​ഫി​സ് പൂ​ട്ടി സീ​ൽ ചെ​യ്യു​ക​യു​മാ​യി​രു​ന്നെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Kizhkanambalam market building was completely evacuated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.