കൊച്ചി: കലാസ്നേഹത്തിന്റെ ഊഷ്മള പരിസരത്ത് ബിനാലെയുടെ കൊടിയുയര്‍ന്നു. കൊച്ചി -മുസ്രിസ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ക്യൂറേറ്റര്‍ ഇന്ത്യന്‍ വംശജയായ സിംഗപ്പൂര്‍ കലാകാരി ഷുബിഗി റാവുവാണ് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന്, ഷുബിഗി റാവുവിന്റെ നേതൃത്വത്തില്‍ കലാകാരന്മാരുള്പ്പെടെ പങ്കെടുത്ത വാക്ത്രൂ പരിപാടിയില്‍ കലാവതരണങ്ങളെക്കുറിച്ച് സംവദിച്ചു. അതിജീവനം സാധിക്കുന്നത് എങ്ങനെയെന്നതിന്റെ ആവിഷ്കാരമാണ് നാലുവര്‍ഷത്തെ ഇടവേളക്കുശേഷം എത്തുന്ന അഞ്ചാം ബിനാലെയെന്ന് ഷുബിഗി പറഞ്ഞു. കോവിഡാനന്തര കാലത്ത് ജീവിതാവസ്ഥകള്‍ പുതുക്കി ആവിഷ്കരിക്കുന്നതിന്റെ പ്രഖ്യാപനമാണ് ബിനാലെ അഞ്ചാം പതിപ്പെന്ന് ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ട്രസ്റ്റിമാരായ ടോണി ജോസഫ്, ലിസി ജേക്കബ്, ബോണി തോമസ് എന്നിവരും സന്നിഹിതരായി. ഏപ്രില്‍ 10വരെ നടക്കുന്ന കലാമേളയില്‍ 40 രാജ്യങ്ങളിലെ 88 സമകാല കലാകാരന്മാരുടെ സൃഷ്ടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.