കൊച്ചി: കോര്പറേഷന് അതിര്‍ത്തിയില്‍ ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി പൂര്‍ണമായും ഓണ്‍ലൈനില്‍ ലഭ്യമാവുമെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ കെ-സ്മാര്‍ട്ട് എന്ന ആപ്ലിക്കേഷനിലൂടെയാണ് കോര്പറേഷന് സേവനങ്ങള്‍ ഡിജിറ്റലായി ലഭ്യമാകുക. നേരത്തെ ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്ന ടി.സി.എസിന്റെ സോഫ്റ്റ്വെയറില് ഉള്‍ക്കൊള്ളിച്ചിരുന്ന രേഖകള്‍ കെ-സ്മാര്ലേക്ക് മാറ്റി.
ഇത്തരത്തില്‍ 2021 സെപ്റ്റംബര്‍ ഏഴ് മുതലുള്ള 12 ലക്ഷത്തോളം രേഖകളാണ് പൂര്‍ണമായും മാറ്റിയിട്ടുള്ളതെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു.
സി.എസ്.എം.എല്ലിന്റെ 19 കോടി രൂപ കെ-സ്മാർട്ട് ആപ്പ് ഒരുങ്ങുന്നത്. 2023-24 മുതല്‍ സര്‍ട്ടിഫിക്കറ്റുകൾ ഇനി ഓണ്‍ലൈന്‍ ആയി മാത്രമാകും ലഭ്യമാകുക. ഇതോടൊപ്പം ജനങ്ങള്‍ക്ക് ഏറ്റവുമധികം സൗകര്യപ്രദമായ രീതിയില്‍ ഉണ്ടാകേണ്ട ഒരു സേവനമാണ് പ്രോപ്പര്‍ട്ടി ടാക്സും ഇനി ഓൺലൈനിലൂടെ അടക്കാം.
കൂടാതെ, ഡി ആന്റ് ഒ ലൈസന്‍സ് സമ്പൂര്‍ണ്ണമായി ഓണ്‍ലൈനാക്കി. 2023-24 മുതല്‍ ലൈസന്‍സ് നല്‍കുന്നത് ഓണ്‍ലൈന്‍ ആയി മാത്രമാണെന്നും 24,000 ആപ്ലിക്കേഷന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കുകയും ചെയ്തതായി മേയർ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാറിന്റെ കെ-സ്മാർട്ട് ആപ്ലിക്കേഷൻ 2024 ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ഗോകുലം കൺവെൻഷൻ സെ ന്ററിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.