ഗോവയിൽനിന്ന് സിന്തറ്റിക് ഡ്രഗുമായി വൻ വിലയുള്ള ആഡംബര കാർ പുറപ്പെെട്ടന്ന വിവരം ലഭിച്ചപ്പോൾ അടുത്തിടെ കൊച്ചിയിലും എക്സൈസ് ഇൻറലിജൻസ് പാർട്ടി കാത്തിരുന്നു. ഇത്തരത്തിൽ മയക്കുമരുന്ന് കടത്തുന്ന കരിയർമാരെ പറ്റി എക്സൈസ് ഇൻറലിജൻസ്, പൊലീസ്, നാർേകാട്ടിക്സ് സെൽ എന്നിവക്ക് കൃത്യമായി വിവരങ്ങൾ ലഭിക്കാറുണ്ട്. എങ്കിലും കാത്തിരുന്ന് പരിശോധിച്ചിട്ടും ആ കാർ അതുവഴി വന്നില്ല. ഇടക്ക് എവിടെയോ വഴിതിരിഞ്ഞു.
അതേസമയം, ആന്ധ്രയിൽനിന്ന് വൻതോതിലാണ് ലോറികളിൽ 800 കിലോ, 600 കിലോ എന്നിങ്ങനെ കഞ്ചാവ് കൊച്ചി ലക്ഷ്യമാക്കിവരുന്നത്. വന്നതിൽ ചിലത് എക്സൈസ് കമീഷണർ സ്ക്വാഡ് പിടികൂടിയിരുന്നു. കോവിഡ് ലോക്ഡൗൺ കാലത്ത് പരിശോധനകളിൽ വന്ന ഇളവുകൾ മറയാക്കിയാണ് കഞ്ചാവ് കടത്ത് ഏറിയത്.
കോവിഡ് ഭയന്ന് വാഹനങ്ങളിൽ കയറിയും ദേഹപരിശോധനയും ഒഴിവാക്കിയത് മയക്കുമരുന്ന് കടത്തുകാർ മുതലാക്കി. പ്രധാനമായും ട്രെയിൻ വഴിയാണ് ബംഗളൂരുവിൽനിന്ന് സിന്തറ്റിക് ഡ്രഗ്സിെൻറ കടത്ത്. കടൽ മാർഗം ബോട്ടുകൾ വഴിയും ഇവ കൊച്ചിയിൽ എത്തിക്കുന്നുണ്ടെന്ന വിവരം അന്വേഷണ ഏജൻസിക്കുണ്ട്. കപ്പലുകളിൽ ലക്ഷദ്വീപിലേക്കും മറ്റും മയക്കുമരുന്ന് കടത്തുന്നെന്ന വിവരം ലഭിച്ചു. തുടർന്ന് പലവട്ടം ലക്ഷദ്വീപ് കപ്പലുകൾ പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചിട്ടില്ല.
ഫെബ്രുവരിയിൽ കൊച്ചിയിൽനിന്ന് എഴുനൂറിലേറെ എൽ.എസ്.ഡി സ്റ്റാമ്പുകളും ഹഷീഷ് ഓയിലും പിടികൂടിയപ്പോൾ അറസ്റ്റിലായവരിൽനിന്ന് പൊലീസ് നാർേകാട്ടിക് സെല്ലിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. വിദേശ വിപണിയിൽ രണ്ടര മുതൽ മൂന്ന് ഡോളർ വരെ വിലയുള്ള എൽ.എസ്.ഡി സ്റ്റാമ്പുകൾ കൊറിയറിൽ വരുത്തി 1300 മുതൽ 1500 വരെ വിലയ്ക്കാണ് സംഘം കൊച്ചിയിൽ വിറ്റിരുന്നത്. പ്രധാനപ്രതി വടുതല പച്ചാളം സ്വദേശി നെവിെൻറ ചിലവന്നൂരിലെ വാടകവീട്ടിൽനിന്നാണ് 97 എൽ.എസ്.ഡി സ്റ്റാമ്പും കണ്ടെടുത്തത്. കൊടൈക്കനാലിൽ ടൂറിസം ബിസിനസുമായി ബന്ധപ്പെട്ടിരുന്ന ഇയാൾ ജർമൻ സ്വദേശിനിയെ വിവാഹം കഴിച്ചാണ് വാടകക്ക് താമസമാക്കിയത്.
അന്വേഷണ ഏജൻസികൾ ഇൻറർനെറ്റിൽ പിന്തുടരാത്തവിധം പ്രത്യേക സോഫ്റ്റ്വെയറും പ്രോട്ടോകോളും ഉപയോഗിച്ച് കയറാവുന്ന ഡാർക്നെറ്റ് വഴിയാണ് ഇവർ ഓർഡർ ചെയ്യുക. ബിറ്റ്കോയിൻ വഴിയാണ് ഇടപാടുകൾ. സാധനം എത്തിച്ചിരുന്നത് കൊറിയറിൽ.
നട്ടുച്ചക്ക് കായൽത്തീരങ്ങളിൽ ഒറ്റക്കും കൂട്ടായും ഇരിക്കുന്ന യുവാക്കളെയും അമിത വേഗത്തിൽ ബൈക്കുകളിൽ ചീറിപ്പായുന്നവരെയും മഫ്തിയിൽ നിരീക്ഷിക്കുന്നുണ്ട് അന്വേഷണ ഏജൻസികൾ. അമിത വേഗത്തിൽ ബൈക്ക് പായിക്കുന്നവരിൽ പകുതിയും ഡ്രഗ്സിന് അടിപ്പെട്ടവരാണെന്നാണ് അവരുടെ നിഗമനം. നഗരത്തിൽ സംശയകരമായി തോന്നുന്നവരെ സലൈവ ടെസ്റ്റ് ചെയ്യുന്നുണ്ട്. ഉമിനീർ സാമ്പിൾ എടുക്കുന്ന സ്വാബാണ് ടെസ്റ്റിന് ഉപയോഗിക്കുന്നത്. ഡ്രഗ്സിെൻറ നാലുവിധം ഇൻഡിക്കേറ്ററുകൾ കിറ്റിലുണ്ട്. നിറത്തിെൻറ അടിസ്ഥാനത്തിലാണ് തിരിച്ചറിയുക. സ്വാബിെൻറ കളർ മാറിയില്ലെങ്കിൽ ടെസ്റ്റ് നെഗറ്റിവാകും. കണ്ണ് ചുവന്നും സംസാരത്തിൽ പ്രത്യേകതയും ഒക്കെ തോന്നുന്നവരെയാണ് പരിശോധിക്കുക.
നഗരത്തിലെ സ്കൂൾ വിദ്യാർഥികൾ മുതൽ യുവാക്കൾ വരെ എൽ.എസ്.ഡി സ്റ്റാമ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് പൊലീസ്, എക്സൈസ് വിഭാഗത്തിെൻറ കണ്ടെത്തൽ. ഉപയോഗിക്കുന്നവർ ഒന്നുമുതൽ 12 മണിക്കൂർ വരെ ഹാലൂസിനേഷൻ എന്ന ഭ്രമാത്മക പ്രതിഭാസത്തിൽ മയക്കത്തിലാകും. പിന്നീട് കൂടുതൽ ആവശ്യപ്പെടും. വൈകാതെ ഭ്രാന്തിെൻറ അവസ്ഥയിലെത്തും. ഇവരെ പിന്നീട് സാധാരണ ജീവിതത്തിലേക്ക് െകാണ്ടുവരാനാകില്ല. മയക്കുമരുന്നിൽനിന്ന് കുട്ടികളെ രക്ഷിക്കാൻ ഏറ്റവും എളുപ്പമാർഗം അത് ഉപയോഗിക്കുന്നവരും വിൽക്കുന്നവരുമായി ബന്ധങ്ങൾ വരാതെ നോക്കുകയാണ്. അേതക്കുറിച്ച് അടുത്തദിവസം.
കൊച്ചിയെ ഡ്രഗ്സ് ഹബായി മാറ്റുന്നതിെൻറ പ്രധാന ഭാഗമാണ് നഗരത്തിൽ നടക്കുന്ന ഡി.ജെ പാർട്ടികൾ. ഇത്തരം പാർട്ടികൾ വ്യാപകമായി സ്റ്റാർ ഹോട്ടലുകളിൽ നടക്കുന്നുണ്ടെങ്കിലും അന്വേഷണ ഏജൻസികളെ അറിയിക്കാറില്ല. കോളജ്, മാനേജ്മെൻറ് ഗെറ്റ് ടുഗതർ പാർട്ടികൾ എന്ന വ്യാജേനെയാണ് പല ഡി.ജെ പാർട്ടികളും ബുക്ക് ചെയ്യുന്നത്.
വാട്സ്ആപ്പും ടെലിഗ്രാമും സിഗ്നലും വഴിയാണ് ആശയവിനിമയം. ബാർ പ്രവർത്തിക്കുന്നതിന് ലൈസൻസ് ഉള്ളതുകൊണ്ട് പാർട്ടികളിൽ മദ്യം വിളമ്പാൻ തടസ്സമില്ല. എല്ലാ ഡി.ജെ പാർട്ടിക്ക് മറവിലും ഡ്രഗ്സ് ഉപയോഗം നടക്കുെന്നന്ന് ആരോപിക്കാനും കഴിയില്ല.
ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കുന്നവരോട് ഡ്രഗ്സ് എത്തിക്കാമെന്ന് അറിയിച്ച് വിളികൾ വരും. ഡ്രഗ്സ് ഇല്ലെങ്കിൽ പാർട്ടിക്ക് ഉണ്ടാകില്ലെന്ന് അറിയിക്കുന്നവരും ഏറെ. ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കുേമ്പാൾ മുൻകൂട്ടി അറിയിക്കണമെന്ന് ഹോട്ടലുകളോട് ആവശ്യപ്പെടാനാണ് അന്വേഷണ ഏജൻസികളുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.