ഫോർട്ട്കൊച്ചി: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ഹൈകോടതി ഉത്തരവടക്കം വ്യാജ രേഖയുണ്ടാക്കിയ സംഭവത്തിൽ അഭിഭാഷക അറസ്റ്റിൽ. ഹൈകോടതി അഭിഭാഷക പാർവതി എസ്. കൃഷ്ണയാണ് പാലാരിവട്ടം സെൻറ് മാർട്ടിൻ റോഡിൽ പാപ്പാളിപറമ്പ് വീട്ടിൽ പി.എ. ജൂഡ്സൺ നൽകിയ പരാതിയിൽ അറസ്റ്റിലായത്.
ഇയാളുടെ പൂണിത്തുറ വില്ലേജിലെ 11.30 സെൻറ് നിലം പുരയിടമാക്കിത്തരാമെന്ന് പറഞ്ഞ് 2021 ഒക്ടോബറിൽ 40,000 രൂപ കൈപ്പറ്റുകയും എന്നാൽ, തരംമാറ്റാതെ ഫോർട്ട്കൊച്ചി ആർ.ഡി.ഒയുടെ കൈയൊപ്പോടെ റഫറൻസ് ലെറ്റർ, നോട്ടീസ്, ഹൈകോടതി ജഡ്ജ്മെൻറ് ഉത്തരവ് എന്നിവ നൽകി കബളിപ്പിച്ചെന്നുമാണ് പരാതി. തുടർ നടപടികളിൽ ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജൂഡ്സൻ ഫോർട്ട്കൊച്ചി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.