കൊച്ചി: ശക്തമായ കാറ്റിലും മഴയിലും ടാർപോളിൻ ഷീറ്റ് പറന്ന് കൊച്ചി മെട്രോ റെയിൽ ട്രാക്കിൽ വീണു. ഇതേതുടർന്ന് കുറച്ചുനേരത്തേക്ക് മെട്രോ സർവിസ് തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9.57ന് എറണാകുളം സൗത്ത്, കടവന്ത്ര സ്റ്റേഷനുകൾക്കിടയിലെ ട്രാക്കിലാണ് കറുത്ത ഷീറ്റ് പറന്നുവീണത്. വിവരമറിഞ്ഞയുടൻ മെട്രോ ലൈനിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. തുടർന്ന് ഓപറേഷൻസ് വിഭാഗം ട്രാക്കിൽനിന്ന് ഇത് എടുത്തുമാറ്റി. കാൽ മണിക്കൂറാണ് സർവിസ് നിർത്തിവെച്ചത്. 10.13ന് സർവിസ് പുനരാരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതേതുടർന്ന് എല്ലാ ട്രെയിനുകളും 15 മിനിറ്റ് വൈകിയാണ് ഓടിയത്. എവിടെനിന്നാണ് ടാർപോളിൻ ഷീറ്റ് പറന്നുവന്നതെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.