കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വ്യാഴാഴ്ച മുതല്‍ ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തും. ജില്ലയില്‍ നാലുദിവസം നീളുന്നതാണ് മണ്ഡല സന്ദര്‍ശനം. വ്യാഴാഴ്ച രാവിലെ ഒമ്പതിന് അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററിലാണ് ജില്ലയിലെ ആദ്യ പ്രഭാതയോഗം. രണ്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും അങ്കമാലി സെന്റ് ജോസഫ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നവകേരള സദസ്സില്‍ പങ്കെടുക്കും. വൈകീട്ട് 3.30ന് ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും അഞ്ചിന് പറവൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തും സദസ്സ് സംഘടിപ്പിക്കും.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പ്രഭാതയോഗം കലൂര്‍ ഐ.എം.എ ഹൗസില്‍ ചേരും. രാവിലെ 10ന് ഞാറക്കല്‍ ജയ്ഹിന്ദ് ഗ്രൗണ്ടില്‍ വൈപ്പിന്‍ മണ്ഡലത്തിലെയും രണ്ടിന് ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടില്‍ കൊച്ചി മണ്ഡലത്തിലെയും വൈകീട്ട് 3.30ന് പത്തടിപ്പാലം റെസ്റ്റ് ഹൗസിന് സമീപം കളമശ്ശേരി മണ്ഡലത്തിലെയും അഞ്ചിന് മറൈന്‍ഡ്രൈവില്‍ എറണാകുളം മണ്ഡലത്തിലെയും സദസ്സുകള്‍ നടക്കും.
ശനിയാഴ്ച രാവിലെ ഒമ്പതിന് തൃപ്പൂണിത്തുറ കിഴക്കേക്കോട്ട സെന്റ് മേരീസ് ചര്‍ച്ച് സിയോണ്‍ ഓഡിറ്റോറിയത്തില്‍ പ്രഭാതയോഗം. 10ന് കാക്കനാട് സിവില്‍ സ്റ്റേഷന് പരേഡ് ഗ്രൗണ്ടില്‍ തൃക്കാക്കര മണ്ഡലത്തിലെയും രണ്ടിന് പുതിയകാവ് ക്ഷേത്ര മൈതാനിയില്‍ തൃപ്പൂണിത്തുറ മണ്ഡലത്തിലെയും 3.30ന് പിറവം കൊച്ചുപള്ളി മൈതാനത്ത് പിറവം മണ്ഡലത്തിലെയും അഞ്ചിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് ഗ്രൗണ്ടില്‍ കുന്നത്തുനാട് മണ്ഡലത്തിലെയും സദസ്സുകള്‍ നടക്കും.
ഞായറാഴ്ച രാവിലെ ഒമ്പതിന് വെങ്ങോല ഹമാരാ ഓഡിറ്റോറിയത്തിലാണ് പ്രഭാതയോഗം. 10ന് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ പെരുമ്പാവൂര്‍ മണ്ഡലത്തിലെയും രണ്ടിന് മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ കോതമംഗലം മണ്ഡലത്തിലെയും 3.30ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മൂവാറ്റുപുഴ മണ്ഡലത്തിലെയും നവകേരള സദസ്സുകളോടെ ജില്ലയിലെ പര്യടനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.