മൂവാറ്റുപുഴ: വിവാഹ ആഘോഷങ്ങളൊഴിവാക്കി ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്കെല്ലാം ഫലവൃക്ഷത്തൈകൾ സമ്മാനമായി നൽകി വധൂവരന്മാർ. അടൂപ്പറമ്പ് കാരക്കുന്നേൽ ജമ്പാറിെൻറ മകൻ െഷഫിെൻറ വിവാഹത്തിന് എത്തിയവർക്കാണ് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തത്.
ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന ഷെഫിൻ വിവാഹ ചടങ്ങുകൾ പരിസ്ഥിതി സൗഹൃദമായാണ് സംഘടിപ്പിച്ചത്. വധു ഹസീന ആലുവ സ്വദേശിയാണ്.
പുതുജീവിതത്തിലേക്ക് കടക്കുന്നതിനൊപ്പം ജീവിക്കുന്ന പരിസ്ഥിതിയെ ചേർത്തുപിടിച്ച് വരുന്ന തലമുറക്കായി ആരോഗ്യമുള്ള പരിസ്ഥിതിയെ കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തതെന്ന് ഷെഫിൻ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത് ഫലവൃക്ഷത്തൈകൾ നട്ടവരുടെ വീടുകളിൽ പിന്നീട് ദമ്പതികൾ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.