ആന വിരണ്ടോടിയത് പരിഭ്രാന്തി പടർത്തി

മ​ട്ടാ​ഞ്ചേ​രി: ഉ​ത്സ​വം ക​ഴി​ഞ്ഞ് അ​മ്പ​ല​ക്കു​ള​ക്ക​ര​യി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ആ​ന വി​ര​ണ്ടോ​ടി​യ​ത് പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി.

മ​ട്ടാ​ഞ്ചേ​രി ചെ​റ​ളാ​യി തി​രു​മ​ല ദേ​വ​സ്വം ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​ന്​ കൊ​ണ്ടു​വ​ന്ന വേ​ണാ​റ്റു​മ​റ്റം ഗോ​പാ​ല​ൻ​കു​ട്ടി​യെ​ന്ന ആ​ന​യാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ഇ​ട​ഞ്ഞോ​ടി​യ​ത്.

തി​ങ്ക​ളാ​ഴ്ച ആ​റാ​ട്ട് ഉ​ത്സ​വം ക​ഴി​ഞ്ഞ് ചൊ​വ്വാ​ഴ്ച തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​മു​മ്പ് കു​ളി​പ്പി​ക്കാ​ൻ അ​മ്പ​ല​ക്കു​ള​ത്തി​ന​രി​കി​ൽ എ​ത്തി​ച്ച​താ​ണ്. ക​ന​ത്ത ചൂ​ടു​മൂ​ലം അ​സ്വ​സ്ഥ​നാ​യി​രു​ന്ന ആ​ന റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​െൻറ എ​യ​ർ ഹോ​ൺ കേ​ട്ട​തോ​ടെ പ​രി​ഭ്രാ​ന്ത​നാ​കു​ക​യാ​യി​രു​ന്നു.

കൂ​ച്ചു​വി​ല​ങ്ങു​ണ്ടാ​യി​രുന്നെ​ങ്കി​ലും ആ​ന ഓ​ടി അ​മ്പ​ല​ക്കു​ള​ത്തിന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ത്ത് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തിെൻറ വ​ട​ക്കേ റോ​ഡി​ലേ​ക്കി​റ​ങ്ങി അ​ര​മ​ണി​ക്കൂ​റോ​ളം ഓ​ടി.

പി​റ​കെ ഓ​ടി​യെ​ത്തി​യ പാ​പ്പാ​ന്മാ​ർ ആ​ന​യെ ത​ള​ച്ചു. ആ​ന​യു​ടെ ഒ​രു ക​ണ്ണി​ന് കാ​ഴ്ച വൈ​ക​ല്യ​മു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഉ​ത്സ​വ​ത്തി​ന് ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ തി​ര​ക്കി​ല്ലാ​യി​രു​ന്നു. പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല.

Tags:    
News Summary - The elephant ran away causing panic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.