സനീഷ്​

ജോലിക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സ്ഥാപന ഉടമ അറസ്​റ്റിൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്തെ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കെ​ത്തി​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ശേ​ഷം ഇ​ൻ​റ​ർ​നെ​റ്റി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സ്ഥാ​പ​ന ഉ​ട​മ അ​റ​സ്​​റ്റി​ൽ. തൊ​ടു​പു​ഴ കാ​രി​ക്കോ​ട് മു​ത​ല​ക്കോ​ടം വി​സ്മ​യ വീ​ട്ടി​ൽ സ​നീ​ഷാ​ണ്(43) അ​റ​സ്​​റ്റി​ലാ​യ​ത്. വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ൾ ജോ​ലി​ക്കെ​ത്തി​യ വീ​ട്ട​മ്മ​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ച​തി​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം സൗ​ത്തി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ​കൊ​ണ്ടു​പോ​യി ബ​ല​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ​ല​ത​വ​ണ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡ​നം തു​ട​ർ​ന്നു. കൂ​ടാ​തെ പ​രാ​തി​ക്കാ​രി​യു​ടെ കൈ​യി​ൽ​നി​ന്ന്​ 50,000 രൂ​പ​യും മോ​തി​ര​വും വാ​ങ്ങി. പ്ര​തി​ക്ക് മ​റ്റു​പ​ല പെ​ൺ​കു​ട്ടി​ക​ളു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പ​രാ​തി​ക്കാ​രി പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​സ​മ​യം പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ അ​യ​ച്ചു​കൊ​ടു​ത്ത​ശേ​ഷം വീ​ണ്ടും വി​ളി​ച്ചാ​ൽ ഇ​ൻ​റ​ർ​നെ​റ്റി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ച​തി മ​ന​സ്സി​ലാ​ക്കി​യ പ​രാ​തി​ക്കാ​രി പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. ഇ​തോ​ടെ ഒ​ളി​വി​ൽ പോ​യ സ​നീ​ഷി​നെ തൊ​ടു​പു​ഴ​ക്ക് സ​മീ​പം വ​ഴി​ത്ത​ല​യി​ൽ​നി​ന്നാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മ​ര​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പീ​ഡ​ന​ശ്ര​മ​ത്തി​നും തൊ​ടു​പു​ഴ​യി​ൽ മോ​ഷ​ണ​ത്തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര, വ​ഞ്ചി​യൂ​ർ സ്​​റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

സി.​ഐ വി​ജ​യ​ശ​ങ്ക​റിെൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പ്രേം​കു​മാ​ർ, ദി​ലീ​പ് എ.​എ​സ്.​ഐ ഷ​മീ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ മ​നോ​ജ് കു​മാ​ർ, അ​നീ​ഷ്, ഇ​ഗ്​​നേ​ഷ്യ​സ്, ഇ​സ​ഹാ​ഖ്, ഹേ​മ ച​ന്ദ്ര എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - The owner of the establishment who filmed the scenes of harassing the housewife who came to work has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.