അ​മ്പ​ല​മു​ക​ൾ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ക​മ്പ​നി​ക​ൾ​ക്ക് മു​ന്നി​ൽ അ​യ്യ​ൻ​കു​ഴി നി​വാ​സി​ക​ൾ ന​ട​ത്തു​ന്ന സ​മ​രം

അയ്യൻകുഴി നിവാസികളുടെ സമരം 28 ദിവസം പിന്നിട്ടു

അ​മ്പ​ല​മേ​ട്: അ​മ്പ​ല​മു​ക​ൾ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ അ​യ്യ​ൻ​കു​ഴി പ്ര​ദേ​ശ​ത്ത് കൊ​ച്ചി​ൻ റി​ഫൈ​ന​റി​യു​ടെ​യും എ​ച്ച്.​ഒ.​സി​യു​ടെ​യും മ​തി​ലു​ക​ൾ​ക്കു​ള്ളി​ൽ ഒ​മ്പ​ത​ര ഏ​ക്ക​റി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​മ്പ​നി​ക​ൾ​ക്ക് മു​ന്നി​ൽ ന​ട​ത്തു​ന്ന സ​മ​രം 27 ദി​വ​സം പി​ന്നി​ട്ടു. ദി​വ​സ​വും വൈ​കു​ന്നേ​ര​മാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ താ​മ​സി​ക്കു​ന്ന അ​ധി​ക പേ​ർ​ക്കും ര​ണ്ട്, മൂ​ന്ന് വീ​തം സെ​ന്‍റ്​ ഭൂ​മി മാ​ത്ര​മാ​ണു​ള്ള​ത്.

തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗം എ​ച്ച്.​ഒ.​സി​യും കി​ഴ​ക്ക് വ​ട​ക്ക് ഭാ​ഗം റി​ഫൈ​ന​റി​യു​ടെ​യും ര​ണ്ടാ​ൾ പൊ​ക്ക​ത്തി​ലു​ള്ള മ​തി​ലാ​ണ്. ര​ണ്ട് മ​തി​ലു​ക​ളു​ടെ ഇ​ട​യി​ലു​ള്ള റോ​ഡി​ലൂ​ടെ മാ​ത്ര​മേ ഇ​വി​ടെ എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യു​ക​യു​ള്ളു.

എ​ന്തെ​ങ്കി​ലും അ​പ​ക​ടം ഉ​ണ്ടാ​യാ​ൽ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ പോ​ലും ക​ഴി​യി​ല്ലെ​ന്ന്​ സ​മ​ര​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​കെ പ​ങ്ക​ജാ​ക്ഷ​ൻ പ​റ​യു​ന്നു. 1984 മു​ത​ൽ ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ സ​മ​ര​ത്തി​ലാ​ണ്. ഏ​ത് സ​മ​യ​വും ശ​ബ്​​ദ മ​ലി​നീ​ക​ര​ണ​വും വാ​യു മ​ലി​നീ​ക​ര​ണ​വു​മാ​ണ്. കു​ട്ടി​ക​ൾ മു​ത​ൽ പ്രാ​യ​മാ​യ​വ​ർ​ക്ക് വ​രെ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​ണ്.

ക​മ്പ​നി​ക​ൾ ഭൂ​മി ഏ​റ്റെ​ടു​ത്ത്​ താ​മ​സി​ക്കു​ന്ന​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ്​ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. കോ​ട​തി വ​രെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ​ർ​ക്കാ​റോ ക​മ്പ​നി​ക​ളോ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല.

ഇ​തോ​ടെ​യാ​ണ് പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം ശ​ക്ത​മാ​ക്കാ​നു​ള​ള നീ​ക്ക​ത്തി​ലാ​ണ് അ​യ്യ​ൻ​കു​ഴി നി​വാ​സി​ക​ൾ.

Tags:    
News Summary - The strike of Ayyankuzhi residents has passed 28 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.