ദേശീയപാതയിലെ അടിപ്പാതകൾ: വർഷം രണ്ട് കഴിഞ്ഞിട്ടും സാധ്യതാപഠന റിപ്പോർട്ടും എസ്റ്റിമേറ്റും ആയില്ല

പ​റ​വൂ​ർ: മൂ​ത്ത​കു​ന്നം മു​ത​ൽ ഇ​ട​പ്പ​ള്ളി വ​രെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റു​വ​രി​പ്പാ​ത നി​ർ​മി​ക്കു​മ്പോ​ൾ ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം 12 അ​ടി​പ്പാ​ത​ക​ൾ​കൂ​ടി നി​ർ​മി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ ചി​ല​ത് ര​ണ്ട് വ​ർ​ഷ​മാ​യി​ട്ടും പ​രി​ഗ​ണി​ക്കാ​തെ ദേ​ശീ​യ​പാ​ത​വി​ഭാ​ഗം.

2022 ഒ​ക്ടോ​ബ​ർ 31ന് ​പ​റ​വൂ​ർ ടി.​ബി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം അ​ടി​പ്പാ​ത സം​ബ​ന്ധി​ച്ച് സാ​ധ്യ​താ പ​ഠ​നം ന​ട​ത്തി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും പ​ഠ​ന​ത്തോ​ടൊ​പ്പം എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. എം.​പി​യും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

24 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പാ​ത​യി​ൽ മൂ​ത്ത​കു​ന്ന​ത്തും വ​രാ​പ്പു​ഴ പു​ത്ത​ൻ​പ​ള്ളി​യി​ലും മാ​ത്ര​മാ​ണ് അ​ടി​പ്പാ​ത ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. കൂ​ടു​ത​ൽ അ​ടി​പ്പാ​ത​ക​ൾ ഇ​ല്ലാ​തി​രു​ന്നാ​ൽ യാ​ത്രാ​ത​ട​സ്സം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ച് പ​രി​ഹാ​രം തേ​ടി​യ​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ അ​ടി​പ്പാ​ത വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​പ​ക്ഷ നേ​താ​വ് സ​മ​ർ​പ്പി​ച്ച 12 അ​ടി​പ്പാ​ത​ക​ളു​ടെ ഫ​യ​ൽ കൊ​ച്ചി​യി​ലെ പ്രോ​ജ​ക്ട് ഓ​ഫി​സി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തെ റീ​ജ​ന​ൽ ഓ​ഫി​സി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നം ന​ട​ത്തി, എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ​ശേ​ഷം അ​നു​മ​തി​ക്കാ​യി ഫി​സി​ബി​ലി​റ്റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നു​ശേ​ഷ​മേ അം​ഗീ​കാ​രം ന​ൽ​കൂ.

എ​ന്നാ​ൽ, സാ​ധ്യ​താ​പ​ഠ​നം തു​ട​രു​ന്നു​വെ​ന്ന സ്ഥി​രം മ​റു​പ​ടി​യാ​ണ് ര​ണ്ടു​വ​ർ​ഷ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും മ​റ്റും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ, പ​ല സ്ഥ​ല​ത്തും അ​ടി​പ്പാ​ത​ക്കാ​യി ജ​ന​ങ്ങ​ൾ സം​ഘ​ടി​ച്ച് സ​മ​രം ന​ട​ത്തി​വ​രു​ന്നു​ണ്ട്. മൂ​ത്ത​കു​ന്നം കു​ര്യാ​പ്പി​ള്ളി ക​വ​ല, പ​ട്ട​ണം ക​വ​ല, കൂ​ന​മ്മാ​വ് പ​ള്ളി​ക്ക​ട​വ് റോ​ഡ്, ചെ​മ്മാ​യം റോ​ഡ്, ചേ​രാ​ന​ല്ലൂ​ർ തൈ​ക്കാ​വ് ഗ​വ. എ​ൽ.​പി.​എ​സ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ടി​പ്പാ​ത വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രാ​ദേ​ശി​ക​മാ​യ സ​മ​ര​സ​മി​തി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്.

അ​തി​നി​ടെ, വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പ​ട്ട​ണം ജ​ന​കീ​യ സ​മ​ര​സ​മി​തി ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ പ​ട്ട​ണം ക​വ​ല​യി​ൽ അ​ടി​പ്പാ​ത അ​നു​വ​ദി​ച്ച​താ​യി പ​റ​യു​ന്നു. എ​ന്നാ​ൽ, അ​ടി​പ്പാ​ത​യു​ടെ നീ​ളം, വീ​തി, അ​ലൈ​ൻ​മെൻറ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ഫി​സി​ബി​ലി​റ്റി പ​ഠ​നം തു​ട​രു​ക​യാ​ണെ​ന്നാ​ണ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​ടെ മ​റു​പ​ടി​ക്ക​ത്തി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്.

News Summary - Underpasses on National Highway: Feasibility study report and estimate still not done after two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.