കൊച്ചി: രൂക്ഷ പൊതുവിലക്കയറ്റത്തിലേക്ക് വഴിതെളിക്കും വിധത്തിൽ ഇന്ധനവില കുത്തനെ കയറുന്നു. തിരുവനന്തപുരത്ത് ചൊവ്വാഴ്ച പെട്രോൾ വില 26 പൈസ വർധിച്ച് 96.47 രൂപയും ഡീസലിന് 24 പൈസ കൂടി 91.74 രൂപയുമായി. മേയ് മൂന്നിനുശേഷം 17 തവണയാണ് എണ്ണക്കമ്പനികൾ ജനത്തെ പിഴിയുംവിധം വിലകൂട്ടിയത്.
എറണാകുളത്ത് പെട്രോൾ 94.38, ഡീസൽ 89.71 എന്നിങ്ങനെയായി വില. കോഴിക്കോട് പെട്രോൾ 94.78, ഡീസൽ 90.13 രൂപയുമായി. അന്താരാഷ്ട്രതലത്തിൽ െബ്രൻറ് ഇനം ക്രൂഡോയിൽ വില വീപ്പക്ക് 70.79 ഡോളറായി. മൂന്നുമാസത്തെ ഉയർന്ന വിലയിലാണ് അസംസ്കൃത എണ്ണ. അമേരിക്കയിൽ വേനൽ ഡ്രൈവിങ് സീസണിൽ എണ്ണ ഉപഭോഗം വർധിക്കുമെന്നതിനാലാണ് അസംസ്കൃത എണ്ണ വിലയിൽ വർധനയെന്ന് വിപണി നിരീക്ഷകർ പറയുന്നു.
ചൈനയിൽ േമയിൽ ഫാക്ടറികൾ കൂടുതൽ ഉൽപാദനക്ഷമമായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതും വില ഉയരാൻ കാരണമായി. വരും ദിവസങ്ങളിലും ക്രൂഡോയിൽ വില ഉയരുമെന്നാണ് അനുമാനം. വിലക്കയറ്റം ഇന്ത്യക്ക് കനത്ത ഭീഷണിയാണ്. ക്രൂഡോയിൽ ഇറക്കുമതിച്ചെലവ് ഏറുന്നത് ആഭ്യന്തരവില വർധിപ്പിക്കാൻ കാരണമാകും. ഇത് കേരളത്തിൽ ഉൾപ്പെടെ ചില്ലറ വിലക്കയറ്റത്തിലേക്ക് നയിക്കും. നികുതിഭാരം കുറച്ച് ഇന്ധനവിലയിൽ അൽപമെങ്കിലും ആശ്വാസം പകരാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തുനിയുന്നുപോലുമില്ല. കോവിഡിൽ സാമ്പത്തിക ചലനമാകെ സ്തംഭിച്ച് ജനം കൊടിയ ദുരിതത്തിൽ കഴിയുേമ്പാഴും അടിസ്ഥാനവിലയുടെ മൂന്നിരട്ടി തുകക്ക് ഇന്ധനം വിറ്റ് കഷ്ടപ്പെടുത്തുകയാണ് സർക്കാറുകളും എണ്ണക്കമ്പനികളും.
പെട്രോൾ 96.47 -ഡീസൽ 91.74
പെട്രോൾ 94.38-ഡീസൽ 89.71
പെട്രോൾ 94.78-ഡീസൽ 90.13
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.