കേരള  ഹൈക്കോടതി

അനധികൃത കൊടിമരം: ചട്ടമുണ്ടാക്കാൻ സമിതി

കൊച്ചി: പൊതുസ്ഥലങ്ങളിൽ അനധികൃതമായി കൊടിമരം സ്ഥാപിക്കുന്നത് തടയാൻ ചട്ടം കൊണ്ടുവരാൻ ഉന്നതതല സമിതിക്ക് രൂപംനൽകിയതായി സർക്കാർ ഹൈകോടതിയിൽ. അഡ്വക്കറ്റ് ജനറൽ, ചീഫ് സെക്രട്ടറി തുടങ്ങിയവർ അടങ്ങുന്നതാണ് സമിതി. ഇവർ കാര്യങ്ങൾ പരിശോധിച്ച് വരുകയാണെന്നും തീരുമാനം അറിയിക്കാൻ സമയം വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഹരജി ജൂൺ ഒന്നിന് പരിഗണിക്കാൻ മാറ്റി. പന്തളം മന്നം ആയുർവേദ കോഓപറേറ്റിവ് മെഡിക്കൽ കോളജ് കവാടത്തിലെ കൊടിമരങ്ങൾ നീക്കണമെന്നതടക്കം ഹരജികളിലാണ് സർക്കാറിന്‍റെ വിശദീകരണം.

Tags:    
News Summary - Unauthorized flagpole: Committee to make rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.