തോപ്പുംപടി: ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന രണ്ട് വിദ്യാലയങ്ങൾക്ക് സമീപത്തെ തിരക്കുള്ള റോഡിനോട് ചേർന്ന നടപ്പാത കൈയേറി വാഹനങ്ങളും കെട്ടിട നിർമാണ സാമഗ്രികളും. തോപ്പുംപടി ഔവർ ലേഡീസ് കോൺവൻറ് ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്ന റോഡിലാണ് നടപ്പാത കൈയേറിയുള്ള പാർക്കിങ്. ഇതോടെ, വിദ്യാർഥികൾ അടക്കമുള്ളവർ ദുരിതത്തിലായി.
സ്വകാര്യബസ്, ടൂറിസ്റ്റ് ബസ്, കാർ, കോൺക്രീറ്റ് മിക്സർ അടക്കമുള്ളവ വഴി തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. അനധികൃത പാർക്കിങ് മൂലം മൂന്ന് അപകടങ്ങൾ നടന്ന റോഡിൽ ഏറെനാൾ പാർക്കിങ് നിരോധിച്ചിരുന്നതാണ്. എന്നാൽ, അടുത്തകാലത്തായി വീണ്ടും നടപ്പാത കൈയേറ്റം നടക്കുകയാണ്. പൊലീസ് സ്റ്റേഷന്റെ മൂക്കിനുതാഴെയാണ് ഈ അനധികൃത പാർക്കിങ്. അപകടം സൃഷ്ടിക്കുന്ന പാർക്കിങ് നിർത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ പി.കെ. അബ്ദുൽ സമദ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.