Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightന​ട​പ്പാ​ത കൈ​യേ​റി...

ന​ട​പ്പാ​ത കൈ​യേ​റി വാ​ഹ​ന​ങ്ങ​ളും കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും

text_fields
bookmark_border
ന​ട​പ്പാ​ത കൈ​യേ​റി വാ​ഹ​ന​ങ്ങ​ളും കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും
cancel
camera_alt

തോ​പ്പും​പ​ടി റോ​ഡി​ലെ ന​ട​പ്പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ളും കോ​ൺ​ക്രീ​റ്റ് മി​ക്സ​റും ക​യ​റ്റി​യി​ട്ടി​രി​ക്കു​ന്നു

തോ​പ്പും​പ​ടി: ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ര​ണ്ട് വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തെ തി​ര​ക്കു​ള്ള റോ​ഡി​നോ​ട് ചേ​ർ​ന്ന ന​ട​പ്പാ​ത കൈ​യേ​റി വാ​ഹ​ന​ങ്ങ​ളും കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും. തോ​പ്പും​പ​ടി ഔ​വ​ർ ലേ​ഡീ​സ് കോ​ൺ​വ​ൻ​റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നോ​ട് ചേ​ർ​ന്ന റോ​ഡി​ലാ​ണ് ന​ട​പ്പാ​ത കൈ​യേ​റി​യു​ള്ള പാ​ർ​ക്കി​ങ്. ഇ​തോ​ടെ, വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ദു​രി​ത​ത്തി​ലാ​യി.

സ്വ​കാ​ര്യ​ബ​സ്, ടൂ​റി​സ്റ്റ്​ ബ​സ്, കാ​ർ, കോ​ൺ​ക്രീ​റ്റ് മി​ക്സ​ർ അ​ട​ക്ക​മു​ള്ള​വ വ​ഴി ത​ട​സ്സം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ മൂ​ലം മൂ​ന്ന് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന റോ​ഡി​ൽ ഏ​റെ​നാ​ൾ പാ​ർ​ക്കി​ങ്​ നി​രോ​ധി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, അ​ടു​ത്ത​കാ​ല​ത്താ​യി വീ​ണ്ടും ന​ട​പ്പാ​ത കൈ​യേ​റ്റം ന​ട​ക്കു​ക​യാ​ണ്. പൊ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മൂ​ക്കി​നു​താ​ഴെ​യാ​ണ് ഈ ​അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്. അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന പാ​ർ​ക്കി​ങ്​ നി​ർ​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ പി.​കെ. അ​ബ്ദു​ൽ സ​മ​ദ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehiclesconstruction materials
News Summary - Vehicles and construction materials encroaching on the pavement
Next Story