കിഴക്കമ്പലം: ജല അതോറിറ്റിയുടെ അറ്റകുറ്റപ്പണി വിഭാഗത്തിലെ ചെറുകിട കരാറുകാര്‍ സമരത്തില്‍. 15 മാസമായി കരാറുകാര്‍ക്ക് പണം കിട്ടാത്തതാണ് കാരണം.
ജലസേചന മന്ത്രി റോഷി അഗസ്റ്റിന്, വാട്ടര്‍ അതോറിറ്റി എം.ഡി എന്നിവരുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കരാറുകാര്‍ പറയുന്നു.
കഴിഞ്ഞ മൂന്നിനാണ് സമരം ആരംഭിച്ചത്. ആറുമാസത്തെ പൈസയെങ്കിലും കിട്ടണമെന്നാണ് കരാറുകാരുടെ ആവശ്യം. സംസ്ഥാനത്ത് ഇതിനകം 88 കോടി ചെറുകിട കരാറുകാര്‍ക്ക് കിട്ടാനുണ്ട്. കരാറുകാര്‍ സമരത്തിലായതോടെ പൈപ്പുപൊട്ടലും വ്യാപകമായി. പല റോഡുകളിലും ഇടവഴികളിലും പൈപ്പുപൊട്ടി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുകയാണ്. കൂടാതെ റോഡുകൾ പൊട്ടിപ്പൊളിയുകയും കുഴിയില്‍ വെള്ളം നിൽക്കുകയുമാണ്. പൈപ്പ് പൊട്ടുന്നതിനെതിരെ വാട്ടര്‍ അതോറിറ്റിയില്‍ പരാതി നല്കിയാലും കരാറുകാര്‍ സമരത്തിലാണെന്ന മറുപടിയാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.