എ​റ​ണാ​കു​ളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട്; അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ ഹൈകോടതി

കൊ​ച്ചി: എ​റ​ണാ​കു​ളം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ക​ല​ക്​​ട​റു​ടെ നേ​തൃ​ത്വ​ത്തി​ലെ ക​മ്മി​റ്റി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി.

ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​താ​യി അ​മി​ക്ക​സ് ക്യൂ​റി അ​റി​യി​ച്ച പു​ഞ്ച​ത്തോ​ട് ഉ​ട​ൻ വൃ​ത്തി​യാ​ക്കാ​നും ജ​സ്​​റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ഉ​ത്ത​ര​വി​ട്ടു. അ​ങ്ക​ണ​വാ​ടി ഉ​ൾ​പ്പെ​ട്ട 48-ാം വാ​ർ​ഡി​ൽ​പ്പെ​ടു​ന്ന മേ​ഖ​ല​യാ​ണ് വൃ​ത്തി​യാ​ക്കേ​ണ്ട​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കൊ​ച്ചി​യി​ലെ വെ​ള്ള​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

പു​ഞ്ച​ത്തോ​ടി​ൽ ക​ക്കൂ​സ്​ മാ​ല​ന്യ​മ​ട​ക്കം ത​ള്ളു​ന്ന​താ​യി അ​മി​ക്ക​സ് ക്യൂ​റി കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. മ​റ്റി​ട​ങ്ങ​ളി​ലും ഇ​താ​ണ് അ​വ​സ്ഥ. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന് കോ​ർ​പ​റേ​ഷ​നും വി​ശ​ദീ​ക​രി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ പൊ​ലീ​സി​ന്റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്നും അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ്​ കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ​ത്.

പു​ഞ്ച​ത്തോ​ട് വൃ​ത്തി​യാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ജി​ല്ല ക​ല​ക്ട​റു​ടെ മേ​ൽ​നോ​ട്ടം ഉ​ണ്ടാ​ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ പൊ​ലീ​സ്​ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം. ര​ണ്ടാ​ഴ്ച​ക്ക​കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും​ വേ​ണം. ആ​രെ​ങ്കി​ലും ക​ക്കൂ​സ് മാ​ലി​ന്യ​മ​ട​ക്കം പു​ഞ്ച​ത്തോ​ട്ടി​ൽ നി​ക്ഷേ​പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന ബോ​ർ​ഡ്​ പു​ഞ്ച​ത്തോ​ടി​ന്റെ തീ​ര​ത്ത് വെ​ക്കു​ക​യും ക്യാ​മ​റ സ്ഥാ​പി​ക്കു​ക​യും വേ​ണം. ക​ക്കൂ​സ് മാ​ലി​ന്യം ശേ​ഖ​രി​ച്ച് ന​ശി​പ്പി​ക്കു​ന്ന​തി​ന് ‘മൈ ​കൊ​ച്ചി’ ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​നാ​കു​മോ എ​ന്ന​ത് അ​റി​യി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ക​ക്കൂ​സ് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യ സം​വി​ധാ​ന​ത്തി​ലൂ​ടെ നി​യ​ന്ത്രി​ക്കു​ന്ന​തും പ​രി​ഗ​ണി​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​ത്തി​ന് കൊ​ച്ചി ന​ഗ​ര​സ​ഭ സ​മ​യം തേ​ടി.

മു​ല്ല​ശേ​രി ക​നാ​ലി​ലെ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ജോ​ലി​ക​ൾ ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി​യും ക​ക്കൂ​സ് മാ​ലി​ന്യം തോ​ടി​ല​ട​ക്കം ഇ​ടു​ന്ന​ത് ത​ട​യാ​ൻ പൊ​ലീ​സ്​ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​മെ​ന്ന്​ സ​ർ​ക്കാ​റും അ​റി​യി​ച്ചു.

Tags:    
News Summary - Waterlogging at Ernakulam KSRTC bus stand-High Court to take immediate action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.