കൊച്ചിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

മുളന്തുരുത്തി: പെരുമ്പിള്ളിയില്‍ വടിവാള്‍ ആക്രമണത്തില്‍ യുവാവ് മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി കളിക്കളം റോഡില്‍ മലേക്കുരിശിനു സമീപം ഇച്ചിരവേലില്‍ ജോജി മത്തായി (24) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.

രണ്ട് ബൈക്കുകളിലായി വടിവാളുമായി എത്തിയ മൂവര്‍ സംഘം വീടിനുള്ളില്‍ കയറി ജോജിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ചെന്ന പിതാവ് മത്തായിയുടെ കാലിനും വെട്ടി.

ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നെഞ്ചിന് വെട്ടേറ്റ ജോജിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണം നടന്നയുടനെ ബൈക്കും വടിവാളുകളും ഉപേക്ഷിച്ച് ആക്രമികള്‍ ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

ആക്രമണകാരണം വ്യക്തമല്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി മുളന്തുരുത്തി പോലീസ് സ്റ്റേഷൻ സി.ഐ.മുഹമ്മദ് നിസാര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.