കോലഞ്ചേരി: കഴിഞ്ഞ സാമ്പത്തിക വർഷം കുന്നത്തുനാട്ടിൽ പട്ടികജാതി വിഭാഗക്കാർക്ക് വിവാഹ, ചികിത്സ ധനസഹായമായി സർക്കാർ നൽകിയത് 1.17 കോടി. 96 ഗുണഭോക്താക്കൾക്കായി 72 ലക്ഷം രൂപയുടെ വിവാഹ ധനസഹായം നൽകിയപ്പോൾ 45,32,800 രൂപയുടെ ചികിത്സ സഹായം നൽകി.
പി.വി. ശ്രീനിജിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന കുന്നത്തുനാട് നിയോജക മണ്ഡലതല മോണിറ്ററിങ് സമിതി യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. മണ്ഡല പരിധിയിലെ എട്ട് പഞ്ചായത്തിലായി 272 പേർക്കാണ് ചികിത്സ ധനസഹായം ലഭിച്ചത്. ഭവനരഹിതരായ 20 ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങാൻ 66 ലക്ഷം രൂപയും വിതരണം ചെയ്തു.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ്, വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, പൂതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.