കോലഞ്ചേരി: പിഞ്ചുകുഞ്ഞിെൻറ അന്നനാളത്തിൽ കുടുങ്ങിയ റേസർ ബ്ലേഡ് പുറത്തെടുത്തു. ഒമ്പതുമാസം പ്രായമുള്ള പെൺകുഞ്ഞിെനയാണ് കോലഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടർമാർ രക്ഷപ്പെടുത്തിയത്. വയറുവേദന, ഛർദി എന്നീ ബുദ്ധിമുട്ടുകളോടെ കഴിഞ്ഞ 26ന് രാത്രിയിലാണ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചത്.
എക്സ്-റേ പരിശോധനയിൽ അന്നനാളത്തിെൻറ ആദ്യഭാഗത്തിൽ തടസ്സം കണ്ടെത്തുകയായിരുന്നു. പീഡിയാട്രിക് സർജറി വിഭാഗത്തിലെ ഡോ. കോരുത് വി. സാമുവേൽ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. സ്കറിയ ബേബി, ഗ്യാസ്ട്രോ എൻററോളജിസ്റ്റ് ഡോ. എം.ജി. ജയൻ എന്നിവരുടെ നേതൃത്വത്തിൽ അന്നനാളത്തിൽ കുടുങ്ങിയ റേസർ ബ്ലേഡിെൻറ ഭാഗം എൻഡോസ്കോപ്പിയുടെ സഹായത്തോടെയാണ് പുറത്തെടുത്തത്.
രണ്ടുദിവസത്തെ തീവ്രപരിചരണ വിഭാഗത്തിലെ നിരീക്ഷണത്തിനുശേഷം കുഞ്ഞിനെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു.കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോഴും അവർ കഴിക്കുമ്പോഴും മുതിർന്നവരുടെ പ്രത്യേക ശ്രദ്ധയും മേൽനോട്ടവും അത്യന്താപേക്ഷിതമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.