കൊച്ചി: ഇടത് അധ്യാപക സംഘടനയില്‍ അംഗമായില്ലെന്നതിെൻറ പേരില്‍ സർവകലാശാല നിയമനാംഗീകാരം നൽകാത്തതിനെതിരായ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജില്‍ 2019ല്‍ സര്‍വിസില്‍ പ്രവേശിച്ച മൂന്ന് അധ്യാപകര്‍ക്ക് എം.ജി സര്‍വകലാശാല നിയമനാംഗീകാരം നല്‍കിയില്ലെന്ന ഹരജിയില്‍ സർവകലാശാല രണ്ടാഴ്ചക്കകം വിശദീകരണം നൽകാനാണ് സിംഗിൾ ബെഞ്ചിെൻറ നിർദേശം.
കോളജ് മാനേജ്മെൻറും അധ്യാപകരായ ഡോ. ബേസില്‍ ബി. മാത്യു, ഡോ.സോള്വിന് മാത്യു, ജോസ്ലിന് ജോസ് എന്നിവരാണ് ഹരജി നൽകിയിരിക്കുന്നത്. 2019ല്‍ കോളജില്‍ നിയമനം ലഭിച്ച എട്ട് അധ്യാപകരില്‍ ഉള്‍പ്പെട്ടവരാണിവര്‍.
ഇവരുടെ ഫയല്‍ നിയമനാംഗീകാരത്തിന് ഒന്നിച്ച് സമര്‍പ്പിച്ചെങ്കിലും അഞ്ചുപേരുടെ നിയമനം മാത്രമാണ് സര്‍വകലാശാല അംഗീകരിച്ചത്. 2020ല്‍ കോളജില്‍ നിയമനം നേടിയ മറ്റ് രണ്ട് അധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കിയതായും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.