കോലഞ്ചേരി: മഴുവന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. നാല് ഡോക്ടർമാർ സേവനം നൽകിയിരുന്ന ആശുപത്രിയിൽ ഇപ്പോൾ രണ്ടുപേരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. ഇതുമൂലം ഒരുമാസക്കാലമായി ഉച്ചകഴിഞ്ഞുള്ള പരിശോധന മുടങ്ങിയിരിക്കുകയാണ്.
കോവിഡ് കുത്തിവെപ്പ് നടക്കുന്ന ദിവസം ഒരു ഡോക്ടർ അവിടെ പോയാൽ ഹോസ്പിറ്റലിൽ പിന്നെ ഒരാൾ മാത്രമാകും ഉണ്ടാവുക. മെഡിക്കൽ ഓഫിസർ അവധിയിൽ പോയതും മറ്റൊരു ഡോക്ടറെ വർക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായി വടവുകോട് ആശുപത്രിയിലേക്ക് മാറ്റിനിയമിച്ചതും പ്രതിസന്ധി രൂക്ഷമാക്കി.
ജില്ലയിലെ തന്നെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളിലൊന്നാണ് മഴുവന്നൂർ കുടുംബാരോഗ്യ കേന്ദ്രം. കോവിഡ് കാലഘട്ടത്തിൽ രോഗികൾക്ക് മികച്ച സേവനം നൽകിയ പാരമ്പര്യവും ഈ കുടുംബാരോഗ്യ കേന്ദ്രത്തിനുണ്ട്. ഇവിടെ ഉടൻ ഡോക്ടർമാരെ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മന്ത്രി വീണ ജോർജ്, ബെന്നി ബഹനാൻ എം.പി, പി.വി. ശ്രീനിജിൻ എം.എൽ.എ, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർക്ക് നിവേദനം നൽകുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.