കോലഞ്ചേരി: പട്ടിമറ്റത്തെ വ്യാപാരസ്ഥാപനം പൂട്ടി വീട്ടിലേക്ക് മടങ്ങിയ യുവതിയുടെ തലക്കടിച്ച് പരിക്കേൽപിച്ച് സ്കൂട്ടർ കവർന്ന സംഭവത്തിലെ സ്കൂട്ടർ കണ്ടെത്തി. പട്ടിമറ്റം പത്താംമൈൽ റോഡിൽ കോട്ടമല ഭാഗത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. മൊബൈൽ ഫോണും പണവും കവർന്നിട്ടുണ്ട്. ആക്രമികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. അന്വേഷണത്തിന് പെരുമ്പാവൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചു.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെ പട്ടിമറ്റം-കോലഞ്ചേരി റോഡിൽ പുത്തൻകോട്ട അമ്പലത്തിലേക്ക് പോകുന്ന വഴിയിലാണ് സംഭവം. പട്ടിമറ്റം അനിൽ വിഹാറിൽ ജ്യോതിയെയാണ് (40) ആക്രമിച്ചത്. പട്ടിമറ്റം നിഷ ഫാഷൻ വേൾഡിലെ ജീവനക്കാരിയാണ്. ഇവരുടെ വാഹനത്തിൽ മൊബൈൽ ഫോണും 15,000 രൂപയുമുണ്ടായിരുന്നതായി കുന്നത്തുനാട് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്ഥിരമായി വീട്ടിലേക്ക് പോകുന്ന വഴിയാണിത്. ആൾത്താമസമില്ലാത്ത സ്ഥലത്താണ് സംഭവം നടന്നത്. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ ഉൾെപ്പടെ പൊലീസ് പരിശോധിച്ചുവരുകയാണ്. പ്രഫഷനൽ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.