കോ​ത​മം​ഗ​ലം മാ​ർ​ത്ത​മ​റി​യം ചെ​റി​യ​പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ് റാ​ലി

ക്രിസ്മസ് ആഘോഷം

കൂ​ത്താ​ട്ടു​കു​ളം: പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് പി​ച്ച​വെ​ച്ചെ​ത്തി​യ കു​രു​ന്നു​ക​ളു​ടെ ക​ളി​ചി​രി​ക​ളും പാ​ട്ടു​മാ​യി സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം കൂ​ത്താ​ട്ടു​കു​ളം ബി.​ആ​ർ.​സി ഫി​സി​യോ​തെ​റ​പ്പി സെൻറ​റി​ൽ ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി. ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ ശാ​രീ​രി​ക വി​ഷ​മ​ത​ക​ൾ നേ​രി​ടു​ന്ന 20 കു​ട്ടി​ക​ളാ​ണ് ഫി​സി​യോ​തെ​റ​പ്പി സെൻറ​റി​ൽ എ​ത്തു​ന്ന​ത്.

ഭ​ഗ​ത് കൃ​ഷ്ണ, ആ​ദി ദേ​വ്, ആ​ദം, അ​ന​ന്യ ജോ​യി എ​ന്നി​വ​ർ ചേ​ർ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി.​പി.​സി ബി​നോ​യ് ജോ​സ​ഫ്, ട്രെ​യി​ന​ർ മി​നി​മോ​ൾ എ​ബ്രാ​ഹം, എ​സ്. സ​ജി​ത, സ്പെ​ഷ​ൽ എ​ജു​ക്കേ​റ്റ​ർ പി.​എം. ഗ്രേ​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ല അ​വ​ത​ര​ണ​ങ്ങ​ളു​ണ്ടാ​യി.

Tags:    
News Summary - Christmas celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.