കൂത്താട്ടുകുളം: ചിട്ടി പിടിക്കാൻ ഈടായി നല്കിയ വസ്തുവിെൻറ ആധാരത്തിെൻറ വ്യാജരേഖ ചമച്ച് ക്രയവിക്രയം നടത്തിയ കേസില്‍ സ്ഥലം ഉടമ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസ്. മൂവാറ്റുപുഴ ആരക്കുഴ കാവുംചിറ വീട്ടില്‍ കെ.പി. അനില്‍ (50), ഭാര്യ അമ്പിളി (45), വൈക്കം മുളംകുളം വാഴനില്‍ക്കും പുരയിടത്തില്‍ അശോക് കുമാര്‍ (46), വാഴനില്‍ക്കും പുരയിടത്തില്‍ ബാബു വിജയനാഥ് (48), മൂവാറ്റുപുഴ സ്വദേശിയായ വെണ്ടര്‍ പി.ബി. അജിത് കുമാര്‍, മൂവാറ്റുപുഴ സബ് രജിസ്ട്രാര്‍ ഓഫിസര്‍ എന്നിവര്‍ക്കെതിരെയാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്.
ശ്രീഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാസന്‍സ് കമ്പനിക്കു വേണ്ടി കൂത്താട്ടുകുളം ശാഖ മാനേജര്‍ എ.വി. സുധീര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ശാഖയില്‍ 2011ല്‍ കെ.പി. അനില്‍ 1.10 കോടിയുടെ ചിട്ടിക്ക് ചേര്‍ന്നിരുന്നു. ഭാര്യ അമ്പിളിയാണ് ചിട്ടിക്ക് ജാമ്യം നിന്നത്. ചിട്ടി ലേലം പിടിച്ച് 82,49,200 രൂപ അനില്‍ കൈപ്പറ്റി. സ്ഥാപനത്തിലെ വ്യവസ്ഥ അനുസരിച്ച് അനിലിെൻറ പേരിലുള്ള ആരക്കുഴ വില്ലേജിലുള്ള വസ്തുവിെൻറ ഒറിജിനല്‍ ആധാരവും മുന്നാധാരങ്ങളും ബോണ്ടും ചെക്കും നല്‍കിയിരുന്നു.
എന്നാല്‍, ചിട്ടി കുടിശ്ശിക അടക്കാതെ, ഈടായി നല്കിയ വസ്തുവിെൻറ ആധാരം വ്യാജമായി ഉണ്ടാക്കി അശോക് കുമാറിനും ബാബു വിജയനാഥിനും തീറെഴുതി നല്‍കിയതായാണ് പരാതി. ഒന്നും രണ്ടും പ്രതികളുമായി ചേര്‍ന്ന് വ്യാജരേഖ ഉണ്ടാക്കി സ്ഥലം വാങ്ങിയതിനാണ് അശോക് കുമാറിനും ബാബു വിജയനാഥിനുമെതിരെ കേസ്. വ്യാജരേഖകള്‍ സൃഷ്ടിക്കാന്‍ കൂട്ടുനിന്നതിനാണ് അന്നത്തെ മൂവാറ്റുപുഴ സബ് രജിസ്ട്രാര്‍ക്കെതിരെയും ആധാരം എഴുത്ത് ലൈസന്‍സി അജിത് കുമാറിനെതിരെയും കേസെടുത്തത്. പുത്തന്‍കുരിശ് ഡിവൈ.എസ്.പി അജയനാഥിെൻറ മേല്‍നോട്ടത്തില്‍ കൂത്താട്ടുകുളം എസ്.എച്ച്.ഒ സുനീഷ് തങ്കച്ചനാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.