പ്ര​തി ആ​കാ​ശ്

വനിത എസ്.ഐയെ കാർ ഇടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമം; പോക്സോ കേസ് പ്രതിയെ പിടികൂടി

കൂ​ത്താ​ട്ടു​കു​ളം: എ​സ്.​ഐ​യെ​യും പൊ​ലീ​സു​കാ​രെ​യും കാ​റി​ടി​ച്ച് വീ​ഴ്ത്തി ര​ക്ഷ​പ്പെ​ടാ​നു​ള്ള പോ​ക്സോ കേ​സ് പ്ര​തി​യു​ടെ ശ്ര​മം വി​ഫ​ല​മാ​യി. സം​ഭ​വ​ത്തി​ൽ കൂ​ത്താ​ട്ടു​കു​ളം സ്റ്റേ​ഷ​നി​ലെ വ​നി​ത എ​സ്.​ഐ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു.

ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ച് മു​ങ്ങി​ന​ട​ന്ന മു​ള​ക്കു​ളം അ​വ​ർ​മ്മ സ്വ​ദേ​ശി കാ​പ്പി​ക്ക​ര​യി​ൽ ആ​കാ​ശി​നെ (24) പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. കൂ​ത്താ​ട്ടു​കു​ളം സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ ശാ​ന്തി കെ.​ബാ​ബു, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ആ​ർ. ര​ജീ​ഷ്, ബി​ജു ജോ​ൺ, ജ​യേ​ഷ് ന​ന്ദ​കു​മാ​ർ, പി.​വി. അ​നൂ​പ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. കോ​ട്ട​യം പെ​രു​വ​യി​ൽ പ്ര​തി ആ​കാ​ശ് ഉ​ണ്ടെ​ന്ന സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. പൊ​ലീ​സി​ന്റെ നീ​ക്കം മ​ന​സ്സി​ലാ​ക്കി​യ ആ​കാ​ശ് കാ​റി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. കാ​ർ പി​ന്തു​ട​ർ​ന്ന് ത​ട​ഞ്ഞ​ശേ​ഷം ജീ​പ്പി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ വ​നി​ത എ​സ്.​ഐ​യെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. തു​ട​ർ​ന്ന് വാ​ഹ​ന​വു​മാ​യി പ്ര​തി ര​ക്ഷ​പ്പെ​ട്ടു.

പ​രി​ക്ക് വ​ക​വെ​ക്കാ​തെ കൂ​ടു​ത​ൽ പൊ​ലീ​സ് സം​ഘ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ വീ​ണ്ടും പ്ര​തി​യെ എ​സ്.​ഐ പി​ൻ​തു​ട​ർ​ന്നു. ഇ​ട​ക്കോ​ലി​ക്ക്‌ സ​മീ​പം വെ​ച്ച് പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ത​ട​സ്സം സൃ​ഷ്ടി​ച്ച് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വീ​ണ്ടും പ്ര​തി കാ​റു​പ​യോ​ഗി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൂ​ടു​ത​ൽ പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. കൂ​ത്താ​ട്ടു​കു​ളം, പാ​ലാ സ്റ്റേ​ഷ​നു​ക​ളി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

പി​ടി​യി​ലാ​യ പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ലാ ഗ​വ​ൺ​മെ​ന്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. 2019 ലെ ​പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ ആ​കാ​ശ്. ഇ​യാ​ളെ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags:    
News Summary - Pocso case accused arrested for attempt to escape by crashing car against female SI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.