കൂത്താട്ടുകുളം: സംസ്ഥാന സർക്കാറിെൻറ പൂജ ബംപർ അഞ്ചുകോടി രൂപ ലഭിച്ചത് കൂത്താട്ടുകുളം കിഴകൊമ്പ് പോസ്റ്റ് ഓഫിസ് പടിയിലെ ലോട്ടറി ഏജൻറ് ജേക്കബ് കുര്യന്. ഇദ്ദേഹം വിൽപനക്ക് വാങ്ങിയ ടിക്കറ്റിലൊന്നിനാണ് സമ്മാനം ലഭിച്ചത്. രണ്ടു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ജേക്കബ് തന്നെ ചൊവ്വാഴ്ച കനറാ ബാങ്ക് കൂത്താട്ടുകുളം ശാഖയിൽ ടിക്കറ്റ് ഏൽപിച്ചു. ആർക്കാണ് ലോട്ടറി അടിച്ചത് എന്ന് തിരക്കി മാധ്യമങ്ങളും നാട്ടുകാരും നടന്നപ്പോൾ തനിക്കാണെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയില്ല. ഞായറാഴ്ച ആയതിനാലും തെൻറ സുരക്ഷയും കണക്കിലെടുത്താണ് വെളിപ്പെടുത്താതിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഭാര്യ: ഗ്രേസി, മകൻ ജോജി.
കേരള സർക്കാറിെൻറ പൂജ ബംപർ സമ്മാനം നേടിയ ടിക്കറ്റ് ജേക്കബ് കുര്യൻ കനറാ ബാങ്ക് കൂത്താട്ടുകുളം ശാഖയിൽ ഏൽപിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.