മൂന്ന് പതിറ്റാണ്ടി​െൻറ സേവനത്തിനുശേഷം ഹംസ മൗലവി പാനിപ്ര മഹല്ലിൽനിന്ന് പടിയിറങ്ങി

കോ​ത​മം​ഗ​ലം: മൂ​ന്ന് പ​തി​റ്റാ​ണ്ടി​െൻറ സേ​വ​ന​ത്തി​നു​ശേ​ഷം ഹം​സ മൗ​ല​വി പാ​നി​പ്ര മ​ഹ​ല്ലി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങി. എ​ല്ലാ മേ​ഖ​ല​യി​ലും പി​ന്നാ​ക്കം നി​ന്ന ഒ​രു മ​ഹ​ല്ലി​നെ മി​ക​ച്ച മ​ഹ​ല്ലാ​ക്കി മാ​റ്റി​യ​തി​നു​ശേ​ഷ​മാ​ണ്​ പ​ടി​യി​റ​ക്കം. സാ​മൂ​ഹി​ക- വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ മ​ഹ​ല്ല് അം​ഗ​ങ്ങ​ളെ പ്രാ​പ്ത​രാ​ക്കു​ക​യും മ​ധ്യ​കേ​ര​ള​ത്തി​ലെ മാ​തൃ​ക മ​ഹ​ല്ലു​ക​ളി​ൽ ഒ​ന്നാ​യി പാ​നി​പ്ര​യെ മാ​റ്റു​ക​യും ചെ​യ്തു.

1991ലാ​ണ് മ​ഹ​ല്ല് ഇ​മാ​മാ​യി ഹം​സ മൗ​ല​വി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. മ​ഹ​ല്ലി​ന് കീ​ഴി​ൽ സി.​ബി.​എ​സ്.​ഇ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ആ​രം​ഭി​ച്ചു. മ​ത​പ​ഠ​ന​രം​ഗ​ത്തെ പ​ഠ​നം അ​ൽ​ഫ​ലാ​ഹ് മ​ദ്​​റ​സ​യി​ലൂ​ടെ പ്ല​സ് ടു​ത​ലം വ​രെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നും ക​ഴി​ഞ്ഞു. പ​ള്ളി​ക്ക് കീ​ഴി​ലാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ഞ്ച് ന​മ​സ്കാ​ര പ​ള്ളി​ക​ൾ​ക്കും തു​ട​ക്കം​കു​റി​ച്ചു. മ​ഹ​ല്ലി​െൻറ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ 10 ഏ​ക്ക​ർ സ്ഥ​ലം സ്വ​ന്ത​മാ​ക്കി. ആ​ത്മ​സ​മ​ർ​പ്പ​ണ​വും മ​ഹ​ല്ല് അം​ഗ​ങ്ങ​ളെ എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ച് ചേ​ർ​ത്ത് കൊ​ണ്ടു​പോ​കാ​നു​മു​ള്ള ക​ഴി​വു​മാ​ണ് മ​ഹ​ല്ലി​നെ ഇ​ത്ത​ര​ത്തി​ൽ മാ​റ്റി​യെ​ടു​ത്ത​ത്.

ല​ളി​ത​ഭാ​ഷ​യി​ൽ മ​ന​സ്സു​ക​ളി​ലേ​ക്ക് പ​ക​ർ​ന്ന് ന​ൽ​കു​ന്ന ഉ​ദ്ബോ​ധ​ന​ങ്ങ​ളാ​ണ് വെ​ള്ളി​യാ​ഴ്ച​ക​ളി​ലെ പ്ര​സം​ഗം. മൂ​വാ​റ്റു​പു​ഴ ​േപ​ഴ​ക്കാ​പ്പ​ള്ളി ജാ​മി​അ ബ​ദ്​​രി​യ അ​റ​ബി കോ​ള​ജി​ൽ​നി​ന്ന്​ പ്ര​ഥ​മ സ​ന​ദ്ദാ​ന​ത്തി​ൽ ഒ​ന്നാം റാ​ങ്കു​കാ​ര​നാ​യാ​ണ് അ​ൽ​ബ​ദ്​​രി സ​ന​ദ് എ​ടു​ത്ത​ത്. വെ​ല്ലൂ​ർ ബാ​ഖി​യാ​ത്തു സ്വാ​ലി​ഹാ​ത്തി​ൽ​നി​ന്ന് 1988ൽ ​എം.​എ​ഫ്.​ബി​യും ക​ര​സ്ഥ​മാ​ക്കി. ജാ​മി​അ ബ​ദ്​​രി​യ സ്ഥാ​പ​ക​ൻ കെ.​എം. ഫ​രീ​ദു​ദ്ദീ​ൻ മൗ​ല​വി, വി.​എ​ച്ച്. മു​ഹ​മ്മ​ദ് മൗ​ല​വി, കെ.​എം. അ​ലി​യാ​ർ മൗ​ല​വി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഗു​രു​നാ​ഥ​ന്മാ​ർ. തൊ​ടു​പു​ഴ ഉ​ടു​മ്പ​ന്നൂ​ർ ഇ​ട​മ​റു​കി​ൽ പ​രേ​ത​നാ​യ അ​ബ്​​ദു​ൽ ഖാ​ദ​ർ-​ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Tags:    
News Summary - After three decades of service, Hamza Moulavi stepped down from Panipra Mahal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.