കോതമംഗലം: ജില്ലയിലെ മികച്ച വില്ലേജ് ഓഫിസറായി റവന്യൂ വകുപ്പ് തെരഞ്ഞെടുത്ത കോതമംഗലം വില്ലേജ് ഓഫിസർ ടി.എ. നസീറയെ തേടി അംഗീകാരമെത്തുന്നത് ഇത് രണ്ടാം വട്ടം. തൊടുപുഴ താലൂക്കിലെ വണ്ണപ്പുറം വില്ലേജ് ഓഫിസറായിരിക്കെ 2016ലും നസീറയെ മികച്ച വില്ലേജ് ഓഫിസറായി തെരഞ്ഞെടുത്തിരുന്നു.
2001ൽ എൽ.ഡി ക്ലർക്കായാണ് കോതമംഗലം താലൂക്ക് ഓഫിസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2014ൽ വില്ലേജ് ഓഫിസറായി. തലശ്ശേരി താലൂക്കിൽ കണ്ടംകുന്ന് വില്ലേജ് ഓഫിസറായിട്ടായിരുന്നു നിയമനം. തുടർന്ന് ഇടുക്കി ജില്ലയിലെ കാരിക്കോട്, വണ്ണപ്പുറം വില്ലേജ് ഓഫിസുകളിൽ സേവനം അനുഷ്ഠിച്ചു. വണ്ണപ്പുറം വില്ലേജ് ഓഫിസറായിരിക്കെ 2016ലെ മികച്ച വില്ലേജ് ഓഫിസറായി തെരഞ്ഞെടുക്കപ്പെട്ടതാണ് ആദ്യം ലഭിച്ച അംഗീകാരം.
തുടർന്ന് എറണാകുളം ജില്ലയിലെ കുട്ടമംഗലം, ഇരമല്ലൂർ, വാരപ്പെട്ടി എന്നീ വില്ലേജുകളിലെ വില്ലേജ് ഓഫിസറായി. 2021 ജൂൺ മുതൽ കോതമംഗലം വില്ലേജ് ഓഫിസറായി പ്രവർത്തിക്കുന്നു. നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞി തച്ചുമഠം അലിയുടെയും പാത്തുവിന്റെയും മകളാണ്.ഭർത്താവ്: വാരപ്പെട്ടി പാറയിൽ കെ.എസ്. നാസർ. മക്കൾ: സിഫിൻസ്, സിജിൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.