മരട്: പകൽ സമയത്ത് റോഡുപണി നടത്തുന്നത് ദേശീയപാത കുണ്ടന്നൂരിൽ ഗതാഗതക്കുരുക്കിനിടയാക്കുന്നു. കുണ്ടന്നൂർ മേൽപാല നിർമാണത്തിെൻറ ഭാഗമായി തെക്ക് പാലത്തിന് സമാന്തരമായുള്ള റോഡ് വികസിപ്പിക്കുന്ന ജോലികളും റോഡ് റീട്ടെയ്നിങ് വാൾ നിർമാണപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
ഇതിന് നിലവിെല റോഡിൽകൂടി വാഹനങ്ങൾ തെക്കോട്ട് കടന്ന് പോകുന്നത് വീതി കുറച്ച് ഒരുവരിയാക്കി മാറ്റിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. തിരക്കേറിയ പകൽ ഒഴിവാക്കി രാത്രി ഈ ഭാഗങ്ങളിൽ റോഡ് നിർമാണത്തിന് കരാർ കമ്പനി തയാറായാൽ ബുദ്ധിമുട്ടിന് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. കൂടാതെ ഈ ഭാഗത്ത് റോഡിൽ കുഴികളുള്ളതും സുഗമമായ ഗതാഗതത്തിന് തടസ്സമാകുന്നു. ഇപ്പോഴത്തെ നിർമാണ പ്രവർത്തനങ്ങളുടെ രീതിയനുസരിച്ച് മേൽപാല നിർമാണം ഈ മാസത്തോടെ പൂർത്തീകരിക്കുന്ന കാര്യം സംശയമാണ്.
ടാറിങ് ജോലി മേൽപാലത്തിെൻറ ഇരുഭാഗത്തും നടന്നുകൊണ്ടിരിക്കുകയാണ്. പെയിൻറിങ് ജോലികളും മറ്റ് മിനുക്കുപണികളും തീരാറായതായി കരാറുകാരായ മേരി മാതാ കൺസ്ട്രക്ഷൻസ് പറഞ്ഞു.
പാലത്തിനടിയിൽ കട്ട വിരിക്കൽ പൂർത്തിയാക്കി ജങ്ഷെൻറ മധ്യഭാഗം ഗതാഗതത്തിനു തുറന്നുകൊടുത്തു. ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ പറ്റാത്തതിനാൽ പൊലീസും ഹോം ഗാർഡും നേരിട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.