കൊച്ചി: കെ.യു.ആർ.ടി.സിക്ക് കീഴിലെ തേവര യാർഡിൽ നിർത്തിയിട്ടിരിക്കുന്ന ജനുറം ലോഫ്ലോർ ബസുകൾ പൊളിക്കൽ നടപടിയിലേക്ക് കടക്കുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഉദ്യോഗസ്ഥ സംഘം തേവരയിലെത്തി ബസുകൾ പരിശോധിച്ചു. യാർഡിൽ നിർത്തിയിട്ടിരിക്കുന്ന ഇരുപത്തിയെട്ട് ബസുകളിൽ 2009ൽ വാങ്ങിയ പതിമൂന്ന് വർഷം പഴക്കമുള്ള പത്ത് ബസുകളാണ് പൊളിക്കുന്നത്. രണ്ട് വർഷമായി യാർഡിൽ നിർത്തിയിട്ടിരിക്കുന്ന ബസുകളെ ചൊല്ലി ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ഹൈകോടതി 'ഈ ബസുകൾ ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നത് എന്തിനാണെന്ന്' ചോദിച്ചത്.
തുടർന്നാണ് കാര്യങ്ങൾ പരിശോധിക്കാൻ അധികൃതർ സമിതിയെ വെച്ചത്. ഈ സംഘത്തിെൻറ പരിശോധനക്ക് മുമ്പ് തന്നെ ഈ ബസുകളിൽനിന്ന് എടുക്കാൻ കഴിയുന്ന യന്ത്രസാമഗ്രികൾ മറ്റ് ബസുകളിലേക്ക് മാറ്റിയിരുന്നു. അവശേഷിക്കുന്ന പതിനെട്ട് ബസുകൾ സർവിസിന് വേണ്ടി തയാറാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.